SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

'എ ഡിഫറന്റ് കൈൻഡ് ഒഫ് പവർ' ജസീന്തയുടെ ഓർമ്മക്കുറിപ്പ് വരുന്നു

a

വെല്ലിംഗ്ടൺ: രാഷ്ട്രീയം,​ ജീവിതം,​ പാഠങ്ങൾ.. അനുഭവങ്ങൾ ചേർത്ത് ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ് മുൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. 'എ ഡിഫറന്റ് കൈൻഡ് ഒഫ് പവർ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ജൂൺ മൂന്നിന് പുറത്തിറങ്ങും. ജസീന്ത തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. 'ഞാൻ ഒരു പുസ്തകം എഴുതാൻ തീരുമാനിച്ചു, അത് പൂർത്തിയായി". ഞാൻ പഠിച്ച നിരവധി പാഠങ്ങളും ജീവിതത്തിലെ ഉയർച്ചയും താഴ്ചകളും എല്ലാം പുസ്തകത്തിൽ പറയുന്നു- ജസീന്ത കുറിച്ചു. 2017ൽ ന്യൂസിലാൻഡ് പ്രധാനമന്ത്രിയായിരുന്ന ജസീന്ത, 2023ൽ സ്ഥാനം രാജി വയ്ക്കുകയായിരുന്നു. പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയ്ക്ക് ശേഷം ഭരണത്തിലിരിക്കെ പ്രസവിച്ച ലോകത്തിലെ രണ്ടാമത്തെ വനിതാനേതാവാണ് ജസീന്ത. അവരുടെ കൊവിഡ് കാല പ്രവർത്തനങ്ങളുൾപ്പെടെ ലോക ശ്രദ്ധ നേടിയിരുന്നു.

ക്രൈസ്റ്റ് ചർച്ച് മോസ്‌ക് ഭീകരാക്രമണം, വക്കാരി/വൈറ്റ് ഐലൻഡ് സ്‌ഫോടനം എന്നിവയുൾപ്പെടെയുള്ള വൻ വെല്ലുവിളികൾ ആർഡനിന്റെ നേതൃത്വത്തിൽ നേരിട്ടു. പ്രതിസന്ധികളിലും പോരാടി. തുടർന്ന് ജസീന്തയ്ക്ക് ആഗോള അംഗീകാരം ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360