
ജറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൽ നെതന്യാഹു ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്. എന്നായിരിക്കുമെന്നത് സംബന്ധിച്ച് വിവരം പുറത്തുവിട്ടിട്ടില്ല. അതേസമയം, വൈറ്റ് ഹൗസിലേക്കുള്ള ഔദ്യോഗിക ക്ഷണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇസ്രയേൽ വക്താവ് ഒമർ ദോസ്ത്രി പ്രതികരിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവച്ച ആയുധങ്ങൾ ഇസ്രയേലിന് കൈമാറാൻ ട്രംപ് കഴിഞ്ഞ ദിവിസം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കൂടിക്കാഴ്ച റിപ്പോർട്ടുകൾ വരുന്നത്. 900 പൗണ്ട് ബോംബുകളാണ് ഇസ്രയേലിന് വിട്ടുകൊടുക്കാൻ ട്രംപ് ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |