SignIn
Kerala Kaumudi Online
Thursday, 22 October 2026 8.58 PM IST

2,450 വർഷം പഴക്കമുള്ള സ്വർണ്ണ തലപ്പാവ് കർന്നു

a

ആംസ്റ്റർഡാം:നെതർലൻഡ്‌സിലെ മ്യൂസിയത്തിൽ നിന്ന് 2,450 വർഷം പഴക്കമുള്ള സ്വർണ്ണ തലപ്പാവ് ഉൾപ്പെടെ നാല് പുരാതന പുരാവസ്തുക്കൾ മോഷ്ടിച്ചു.ഏകദേശം ഒരു കിലോഗ്രാം ഭാരമുള്ള തലപ്പാവ് കഴിഞ്ഞ ദിവസം അസനിലെ ഡ്രെൻറ്റ് മ്യൂസിയത്തിൽ നിന്ന് പുലർച്ചെയാണ് കടത്തിക്കൊണ്ട് പോയത്. ഏകദേശം 450 ബിസിയാണ് തലപ്പാവിന്റെ പഴക്കം കണക്കാക്കുന്നത്. മ്യൂസിയത്തിലെ വാതിലുകൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. മൂന്ന് പേരാണ് മോഷണം നടത്തിയതെന്ന് പൊലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് മനസിലാക്കാം. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. 1929 ൽ റൊമാനിയൻ ഗ്രാമത്തിൽ നിന്നാണ് കണ്ടെത്തിയത്. ഏറെ കാലം ഗ്രാമത്തിലെ കുട്ടികളാണ് ഇത് കണ്ടെത്തിയതെന്ന് വിശ്വസിക്കുന്നു. കളിപ്പാട്ടമായും പിന്നീട് പക്ഷികൾക്ക് തീറ്റ നൽകാനും മറ്റും ഉപയോഗിച്ച തലപ്പാവിന് കുറച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിന്നീട് പുരാവസ്തുവിദഗ്ധർ കണ്ടെത്തുകയായിരുന്നു. ബുക്കാറെസ്റ്റിലെ റൊമാനിയയിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയം ഡ്രെൻറ്സ് മ്യൂസിയത്തിന് വായ്പയായി നൽകിയതായിരുന്നു. സംഭവത്തിൽ ഡ്രെൻറ്സ് മ്യൂസിയത്തിന്റെ ജനറൽ ഡയറക്ടർ ഹാരി ടുപാൻ പ്രതികരണം ഇങ്ങനെയായിരുന്നു. "അസെനിലെ ഡ്രെൻറ്സ് മ്യൂസിയത്തിനും ബുക്കാറെസ്റ്റിലെ റൊമാനിയയിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിനും ഇത് ഒരു ഇരുണ്ട ദിവസമാണ്… മ്യൂസിയത്തിൽ നടന്ന സംഭവങ്ങളിൽ ഞങ്ങൾ ഞെട്ടിപ്പോയി". തലപ്പാവിന്റെ മുൻവശത്ത് രണ്ട് വലിയ കണ്ണുകളുടെ രൂപം കൊത്തിയിട്ടുണ്ട്. സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് അധികൃതരെ വിവരം അറിയിച്ചത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ടേക്കാവുന്ന സമീപത്തെ കാറിന് തീപിടിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360