
ബെയ്ജിങ്: സന്ധിവാതം മാറ്റാൻ വേണ്ടി കടുവയുടെ മൂത്രം ശേഖരിച്ച് വില്പന നടത്തി ചൈനയിലെ മൃഗശാല. സിചുവാൻ പ്രവിശ്യയിലെ യാൻ ബൈഫെങ്ക്സിയ വന്യമൃഗ ശാലയിലാണ് സൈബീരിയൻ കടുവകളുടെ മൂത്രം ശേഖരിച്ച് വിൽക്കുന്നത്. 250 ഗ്രാമിന് 50 യുയാൻ അണ് വില. അതായത് 600 രൂപ. വൈറ്റ് വൈനുമായി കലർത്തി ഇഞ്ചി കഷ്ണങ്ങൾ ഉപയോഗിച്ച് പുരട്ടുമ്പോൾ ചികിത്സാ ഫലമുണ്ടാകുമെന്ന് അവകാശപ്പെടുന്നത്. കടുവ മൂത്രമൊഴിക്കുമ്പോൾ അതൊരു പാത്രത്തിൽ ശേഖരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ശേഖരിക്കുന്ന മൂത്രം എന്തെങ്കിലും തരത്തിൽ അണുവിമുക്തമാക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തമല്ലെന്ന് പ്രദേശത്തെ ജീവനക്കാരൻ പറഞ്ഞു. ഒരു ദിവസം രണ്ട് ബോട്ടിലിൽ കൂടുതൽ ചെലവായിട്ടില്ലെന്നും ജീവനക്കാരൻ വെളിപ്പെടുത്തി. ഉളുക്ക്, പേശികളിലെ വേദന, സന്ധിവാതം എന്നിവയിൽ പോലും മിശ്രിതം പ്രയോഗിക്കുന്നതായി മൃഗശാല റിപ്പോർട്ട് ചെയ്യുന്നത്. കടുവയുടെ മൂത്രം ഔഷധ ഉത്പന്നമായി വിൽക്കുമ്പോൾ നിർബന്ധമായും സർക്കാർ അംഗീകാരത്തിന് വിധേയമാക്കണം. അല്ലാത്തപക്ഷം അത് വിൽക്കുവാനുള്ള നിയമസാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ വിദഗ്ദ്ധർ രംഗത്തെത്തിയിരുന്നു. അതേസമയം കടുവ മൂത്രം വിൽക്കാൻ നിയമപരായി ലൈസെൻസ് എടുത്തിട്ടുണ്ടെന്ന് മൃഗശാലയിലെ ജീവനക്കാരൻ പ്രതികരിച്ചു.സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |