
ജസ്റ്റിന് ട്രൂഡോ പടിയിറങ്ങിയതിന് പിന്നാലെ കാനേഡിയൻ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൻ ഇന്ത്യൻ വംശജയുമായ റൂബി ധല്ല എത്തുന്നതായി സൂചന. വ്യവസായിയും മോഡലും സമൂഹ്യപ്രവർത്തകയും റൂബി 14 വയസ്സുമുതൽ ലിബറൽ പാർട്ടിയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. 2004 മുതൽ 2011 വരെ പാർലമെന്റ് അംഗമായി പ്രവർത്തിച്ചു. കനേഡയിന്‍ പാര്‍ലമെന്റിലേക്കെത്തുന്ന ആദ്യ സിഖ് വനിതകൂടെയാണ് റൂബി. 1974ൽ പഞ്ചാബിൽ നിന്ന് കാനഡയിലെ വിന്നിപെഗിലേക്ക് കുടിയേറിയ സിഖ് കുടുംബത്തിലാണ് റൂബിയുടെ ജനനം. യൂണിവേഴ്സ്റ്റി ഓഫ് വിന്നിപെഗിൽ ബയോ കെമിസ്ട്രിയിൽ ബിരുദം നേടിയ റൂബി കനേഡിയൻ മെമോറിയൽ കോളേജ് ഓഫ് കൈറോപ്രാക്ടിക്കിൽ നിന്ന് ബിരുദാനന്ദര ബിരുദം നേടി. 1993ൽ കനേഡിയ മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 1999 ൽ കനേഡിയൻ മെമ്മോറിയൽ കൈറോപ്രാക്റ്റിക് കോളേജിൽ നിന്ന് ഡോക്ടർ ഓഫ് ചിറോപ്രാക്റ്റിക് ബിരുദം നേടി. സഹോദരന് നീല്‍ ധല്ലയുടെ മരണശേഷമാണ് ധല്ല ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തേക്ക് റൂബി എത്തുന്നത്. അനധികൃത കുടിയേറ്റക്കാരായ രണ്ടു സ്ത്രീകളെ അമ്മയെ പരിചരിക്കാന്‍ ജോലിക്കെടുത്തുതുമായി ബന്ധപ്പെട്ട് റൂബിക്കെതിരെ രംഗത്തു വന്നിരുന്നു. അവരെ ഉപദ്രവിച്ചുവെന്നുമായിരുന്നു ആരോപണം ഉയർന്നിരുന്നു. പ്രതിപക്ഷം ഏറ്റെടുത്തതോടെ അത് വലിയ വിവാദമായി. മാസങ്ങൾ നീണ്ട കോടതി വ്യവഹാരത്തിന് ശേഷം റൂബി കുറ്റവിമുക്തയായി.
ഇന്ദിരയ്ക്ക് കത്തെഴുതിയ പെൺക്കുട്ടി
പത്താം വയസ്സിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അയച്ച കത്തിലൂടെ ധല്ല ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെയും പഞ്ചാബിലെ അശാന്തിയെയും കുറിച്ചുള്ള തൻ്റെ ചിന്തകൾ കത്തിൽ അവർ പ്രകടിപ്പിച്ചു. കത്തിന് മറുപടിയെഴുതിയ ഇന്ദിര ഗാന്ധി ഇന്ത്യയിലേക്ക് വരുമ്പോൾ തന്നെ നേരിൽ കാണൻ ക്ഷണിക്കുകയും ചെയ്തു. എന്നാൽ, റൂബി ഇന്ത്യയിലെത്തുന്നതിന് മുൻപ് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |