
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനെ വധിക്കാൻ ബൈഡൻ ഭരണകൂടം പദ്ധതിയിട്ടിരുന്നെന്ന് ആരോപണവുമായി മാദ്ധ്യമ പ്രവർത്തകൻ രംഗത്ത്. യു.എസ് വാർത്താ ചാനലലായ ഫോക്സ് ന്യൂസിന്റെ മുൻ അവതാരകനായ ടക്കർ കാൾസൺ ആണ് ആരോപണവുമായി രംഗത്തെത്തിയത്.
ദി ടക്കർ കാൾസൺ ഷോ എന്ന പോഡ്കാസ്റ്റ് വഴിയാണ് കാൾസൺ ആരോപണം ഉന്നയിച്ചത്.
എന്നാൽ ആരോപണത്തിന് ഉന്നൽ നൽകുന്ന തെളിവുകളൊന്നും കാൾസൺ നൽകിയിട്ടില്ല. ഇത് വളരെ പെട്ടെന്ന് തന്നെ വ്യാപകമായി ശ്രദ്ധനേടിയിരിക്കുകയാണ്. വിഷയത്തിൽ ജോ ബൈഡൻ പ്രതികരിച്ചിട്ടില്ല.
എന്നാൽ പുട്ടിന്റെ സുരക്ഷയ്ക്ക് റഷ്യൻ സ്പെഷ്യൽ സർവീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി
വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. 2020ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ചിരുന്നു. ശേഷം ഫോക്സ് ന്യൂസ് കാൾസണെ പുറത്താക്കി. പലപ്പോഴും റഷ്യയ്ക്ക് അനുകൂലമായി സംസാരിച്ച ചരിത്രം ഇദ്ദേഹത്തിനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |