SignIn
Kerala Kaumudi Online
Thursday, 22 October 2026 10.05 PM IST

നമീബിയയുടെ ആദ്യ പ്രസിഡന്റ് സാം നുജോമ അന്തരിച്ചു

a

വിൻഡ്‌ഹോക്ക്: നമീബിയയുടെ ആദ്യ പ്രസിഡന്റ് സാം നിജോമ അന്തരിച്ചു. 95 വയസ്സായിരുന്നു.

നിലവിലെ നമീബിയൻ പ്രസിഡന്റ് നങ്കോളോ എംബുംബയാണ് മരണവിവരം പുറത്തുവിട്ടത്. തലസ്ഥാനമായ വിൻഡ്‌ഹോക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നുജോമ ശനിയാഴ്ച രാത്രിയാണ് നുജോമ മരിച്ചതെന്ന് എംബുംബ പറഞ്ഞു. റിപ്പബ്ലിക് ഓഫ് നമീബിയയുടെ അടിത്തറ ഇളകിയെന്നാണ് എംബുംബ പ്രസ്താവനയിൽ അറിയിച്ചത്. 1990-ൽ വർണവിവേചന ദക്ഷിണാഫ്രിക്കയിൽ നിന്ന് നമീബിയയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും 15 വർഷക്കാലം പ്രസിഡന്റായി സാം പ്രവർത്തിച്ചിരുന്നു. ജർമ്മനിയുടെ നീണ്ട കൊളോണിയൽ ഭരണത്തിനും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള യുദ്ധത്തിനും ശേഷം തന്റെ രാജ്യത്തെ ജനാധിപത്യത്തിലേക്കും സ്ഥിരതയിലേക്കും നയിച്ച നുജോമ സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷന്റെ സ്ഥാപക അംഗവും ആദ്യ പ്രസിഡന്റുമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ നെൽസൺ മണ്ടേല, സിംബാബ്‌വെയുടെ റോബർട്ട് മുഗാബെ, സാംബിയയുടെ കെന്നത്ത് കൗണ്ട, മൊസാംബിക്കിന്റെ സമോറ മച്ചൽ എന്നിവരുൾപ്പെടുന്ന കൊളോണിയൽ ഭരണത്തിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളെ മോചിപ്പിച്ച ആഫ്രിക്കൻ നേതാക്കളുടെ തലമുറയിലെ അവസാനത്തെ വ്യക്തിയായിരുന്നു അദ്ദേഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360