SignIn
Kerala Kaumudi Online
Thursday, 22 October 2026 7.50 PM IST

ലെബനനിൻ പ്രധാനമന്ത്രിയായി നവാഫ് സലാം

a

ബെയ്റൂട്ട് : രണ്ട് വർഷത്തിന് ശേഷം ലെബനനിൽ പുതിയ സർക്കാർ അധികാരമേറ്റു. പ്ര​ധാ​ന​മ​ന്ത്രി ന​വാ​ഫ് സ​ലാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 24 അം​ഗ മ​ന്ത്രി​സ​ഭ​യാ​ണ് അ​ധി​കാ​ര​മേ​റ്റ​ത്. ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങൾക്ക് തുല്യ പ്രാതിനിധ്യം നൽകിയാണ് മന്ത്രിസഭയുണ്ടാക്കിയത്.

അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യു​ടെ പ്ര​സി​ഡ​ന്റാ​യ സ​ലാം പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ് ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​ണിത്. 2022ൽ കാവൽ മന്ത്രിസഭ രാജിവച്ചത്. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി സ​ലാ​മി​നും പ്ര​സി​ഡ​ന്റ് ജോ​സ​ഫ് ഔ​നും ഹി​സ്ബു​ള്ള പി​ന്തു​ണ ന​ൽ​കി​യി​ട്ടി​ല്ല.

മുൻ സൈനിക മേധാവിയായ ജോസഫ് ഔനിനെ കഴിഞ്ഞ മാസമാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഹി​സ്ബുള്ള​യു​മാ​യി താ​ൽ​പ​ര്യ​മി​ല്ലാ​ത്ത സൗ​ദി അ​റേ​ബ്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പു​തി​യ സ​ർ​ക്കാ​ർ.

ന​വം​ബ​റി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ​വ​ന്ന ശേ​ഷ​വും ഇ​സ്രായേ​ൽ തെ​ക്ക​ൻ ലെബ​നാ​നി​ൽ ക​ന​ത്ത​ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. പ​തി​നാ​യി​ര​ങ്ങ​ൾ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ക​യും വൈ​ദ്യു​തി​മേ​ഖ​ല ത​ക​രു​ക​യും ചെ​യ്ത രാ​ജ്യം സാ​മ്പ​ത്തി​ക​മാ​യി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. സാ​മ്പ​ത്തി​ക​നി​ല മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും നീ​തി​ന്യാ​യ സം​വി​ധാ​നം ഉ​ട​ച്ചു​വാ​ർ​ക്കു​മെ​ന്നും സ​ലാം വ്യ​ക്താ​ക്കി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360