SignIn
Kerala Kaumudi Online
Thursday, 22 October 2026 4.51 PM IST

മയാമി ബീച്ചിൽ 2 ഇസ്രയേലികളെ പലസ്തീനികളെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു ജൂത വംശജൻ അറസ്റ്റിൽ

a

ഫ്ലോറിഡ: യു.എസ് പലസ്തീനികൾ എന്ന് തെറ്റിദ്ധരിച്ച് ഇസ്രയേലി ടൂറിസ്റ്റുകളെ വെടിവെച്ചു ജൂത വംശജൻ. മയാമി ബീച്ചിലാണ് സംഭവം . കൊലപാതകശ്രമത്തിന് 27 കാരനായ മൊർദെഖായ് ബ്രാഫ്മാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

മയാമി ബീച്ചിൽ തന്റെ ട്രക്ക് ഓടിക്കുമ്പോൾ, പലസ്തീനികൾ ആണെന്ന് കരുതിയ രണ്ട് പേരെ താൻ വെടിവെക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സംഭവത്തിൽ അച്ഛന്റെയും മകന്റെയും ജീവൻ തിരിച്ചു കിട്ടിയെങ്കിലും,ഒരാളുടെ ഇടതു തോളിലും മറ്റൊരാളുടെ കൈത്തണ്ടയ്ക്കും വെടിവെപ്പിൽ ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. അവർ പലസ്തീനികൾ അല്ലെന്നും ഇസ്രായേലി സന്ദർശകരാണെന്നും പൊലീസ് പറഞ്ഞു. 17 തവണയാണ് ഇയാൾ വെടിയുതിർത്തത്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അവർ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങളും വെടിയേറ്റ പാടുകളും വ്യക്തമാണ്.

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഇരുവരെയും ഡിസ്ചാർജ് ചെയ്തു.

പ്രതിക്കെതിരെ വിദ്വേഷ കുറ്റം ചുമത്തണമെന്ന് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് ആവശ്യപ്പെട്ടു. വിവാഹിതനായ ഇയാൾ പ്രദേശത്ത് പ്ലംബറായി ജോലി ചെയ്തുവരികയാണ്.

ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് ഗാസയിൽ യുഎസ് സഖ്യകക്ഷിയായ ഇസ്രയേൽ യുദ്ധം ആരംഭിച്ചതിനുശേഷം യു.എസിൽ മുസ്ലീം വിരുദ്ധ, പലസ്തീൻ വിരുദ്ധ, വർദ്ധിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ വക്താക്കൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360