
ടെൽ അവീവ്: ഇസ്രയേലിൽ നിറുത്തിയിട്ടിരുന്ന ആളൊഴിഞ്ഞ ബസുകളിൽ സ്ഫോടന പരമ്പര. ആളപായമില്ല. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8.30ഓടെ ടെൽ അവീവിന് തെക്ക് ബാത് യാം,ഹോളോൻ എന്നിവിടങ്ങളിലെ ഡിപ്പോകളിലായിരുന്നു സംഭവം.
രണ്ട് ബസുകളിലെ സ്ഫോടക വസ്തുക്കൾ പൊലീസ് നിർവീര്യമാക്കി. ഭീകരാക്രമണമെന്നാണ് നിഗമനം. പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.സ്ഫോടന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉത്തരവ് പ്രകാരം ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിൽ പരിശോധന ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |