
വാഷിംഗ്ടൺ: ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കാൻ നൽകിയിരുന്ന 21 മില്യൺ ഡോളർ ധനസഹായം അനധികൃതമെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണത്തെക്കുറിച്ചു ആശങ്കപ്പെടുന്നത് എന്തിനാണെന്നും യു.എസിലെ വോട്ടിംഗ് വർദ്ധിപ്പിക്കുകയാണ് നാം ചെയ്യേണ്ടതെന്നും ട്രംപ് പറഞ്ഞു. ഫണ്ട് നിറുത്തുന്നതായി അടുത്തിടെയാണ് ട്രംപ് സർക്കാർ പ്രഖ്യാപിച്ചത്.
ഫണ്ടിലൂടെ ജോ ബൈഡൻ ഭരണകൂടം ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചെന്നും മറ്റൊരാളെ തിരഞ്ഞെടുക്കാൻ ശ്രമിച്ചെന്ന് താൻ കരുതുന്നതായും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. വോട്ടിംഗ് പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ സന്നദ്ധ സംഘടനകൾക്ക് നൽകിയ ഫണ്ട് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് ബി.ജെ.പി നേരത്തെ ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |