SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

നസ്രള്ളയുടെ സംസ്‌കാരം നാളെ

pic

ബെയ്റൂട്ട്: കൊല്ലപ്പെട്ട ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ളയുടെ സംസ്‌കാരം നാളെ ലെബനനിലെ ബെയ്റൂട്ടിൽ നടക്കും. കഴിഞ്ഞ സെപ്‌തംബർ 27നാണ് ഇസ്രയേൽ ബോംബാക്രമണത്തിൽ നസ്രള്ള കൊല്ലപ്പെട്ടത്. തുടർന്ന് മകൻ ഹാദിയുടെ കല്ലറയ്ക്ക് സമീപം നസ്രള്ളയുടെ മൃതദേഹം താത്കാലികമായി സംസ്കരിച്ചിരുന്നു.

നസ്രള്ളയേയും ഉന്നത കമാൻഡർമാരെയും ഇസ്രയേൽ വധിച്ചതോടെ ഹിസ്ബുള്ളയുടെ ശക്തി ക്ഷയിച്ചിരുന്നു. നസ്രള്ളയുടെ സംസ്കാരച്ചടങ്ങിലൂടെ ഗ്രൂപ്പിന്റെ ശക്തിപ്രകടനം കാഴ്ചവയ്ക്കാനാണ് ഹിസ്ബുള്ളയുടെ നീക്കം. യു.എസും ഫ്രാൻസും മുന്നോട്ടുവച്ച മദ്ധ്യസ്ഥ കരാർ അംഗീകരിച്ച ഇസ്രയേൽ നവംബറിൽ ലെബനീസ് അതിർത്തിയിൽ ഹിസ്ബുള്ളയുമായി വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360