SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

ധാതു കരാർ: യു.എസ് സമ്മർദ്ദത്തിന് വഴങ്ങി യുക്രെയിൻ

pic

കീവ്: രാജ്യത്തെ അപൂർവ്വ ധാതു സമ്പത്തിന്റെ ഒരു ഭാഗം യു.എസുമായി പങ്കിടാനുള്ള നിർണായക കരാറിന് സമ്മതം മൂളി യുക്രെയിൻ. ധാരണയിലെത്തിയ കരാറിൽ നാളെ ഒപ്പിട്ടേക്കുമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വാഷിംഗ്ടണിൽ എത്തുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

ട്രംപ് സമ്മർദ്ദം ശക്തമാക്കിയതോടെയാണ് യുക്രെയിൻ കരാറിന് വഴങ്ങിയത്. അതേ സമയം, യുക്രെയിൻ മുന്നോട്ടുവച്ച സുരക്ഷാ ഗ്യാരന്റികളിൽ യു.എസിന്റെ ഉറപ്പ് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് സെലെൻസ്കി ഇന്നലെ അറിയിച്ചു. കരാർ എന്ന് ഒപ്പിടുമെന്ന് സെലെൻസ്കി പ്രതികരിച്ചിട്ടില്ല. സുരക്ഷാ ഗ്യാരന്റികൾ ലഭിക്കാതെ യുക്രെയിൻ കരാറിൽ ഒപ്പിടില്ല. കരാറിലെ വ്യവസ്ഥകളും പുറത്തുവിട്ടിട്ടില്ല.

റഷ്യൻ അധിനിവേശത്തിനിടെ തങ്ങൾ നൽകിയ സാമ്പത്തിക, സൈനിക സഹായത്തിന് പ്രതിഫലമായാണ് യുക്രെയിനിലെ അപൂർവ്വ ധാതു ശേഖരത്തിലെ പങ്ക് യു.എസ് ആവശ്യപ്പെട്ടത്. ട്രംപ് മുന്നോട്ടുവച്ച കരാറിനെ സെലെൻസ്കി ആദ്യം എതിർത്തിരുന്നു.

പിന്നാലെ ക്ഷുഭിതനായ ട്രംപ് സെലെൻസ്കിയെ വിമർശിച്ചിരുന്നു. കരാർ അംഗീകരിച്ചില്ലെങ്കിൽ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സർവീസ് വിച്ഛേദിക്കുമെന്ന് യു.എസ് യുക്രെയിന് മുന്നറിയിപ്പ് നൽകിയെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അതേ സമയം, യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് യു.എസ് റഷ്യയുമായി തുടങ്ങിയ ചർച്ചയുടെ രണ്ടാം റൗണ്ട് ഇന്ന് തുർക്കിയിലെ ഇസ്താംബുളിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360