SignIn
Kerala Kaumudi Online
Thursday, 22 October 2026 7.51 PM IST

ജീൻ ഹാക്ക്‌മാന്റെ മരണം ഹൃദ്രോഗം മൂലം

fff

വാഷിംഗ്ടൺ: വിഖ്യാത നടനും ഓസ്‌കാർ ജേതാവുമായ ജീൻ ഹാക്ക്‌മാൻ (95) ഭാര്യ ബെറ്റ്‌സി അരകാവ (64) എന്നിവരുടെ മരണത്തിലെ ദുരൂഹത ഒഴിയുന്നു. ഹാക്ക്‌മാന്റെ മരണകാരണം ഹൃദയ സംബന്ധമായ രോഗമാണെന്നും അൽഷെയ്മേഴ്സും വൃക്ക രോഗവും അദ്ദേഹത്തിന്റെ ആരോഗ്യനില സങ്കീർണമാക്കിയെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. എലികൾ പടർത്തുന്ന ഹാന്റാവൈറസ് ബാധയാണ് ബെറ്റ്‌സിയുടെ മരണത്തിലേക്ക് നയിച്ചത്.

ഫെബ്രുവരി 26ന് യു.എസിലെ ന്യൂമെ‌ക്‌സിക്കോയിലെ സാന്റാ ഫേയിലുള്ള വസതിയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വളർത്തുനായയേയും ജീവനറ്റ നിലയിൽ ഇവർക്കൊപ്പം കണ്ടെത്തിയിരുന്നു. ഹാക്ക്മാന്റെ മൃതദേഹം അടുക്കളയ്ക്ക് സമീപവും ബെ​റ്റ്‌സിയുടേത് ബാത്ത്‌റൂമിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിരുന്നു.

ബെറ്റ്‌സി ഫെബ്രുവരി 11നും ഹാക്ക്മാൻ 18നുമാണ് മരിച്ചതെന്ന് കരുതുന്നു. അൽഷെയ്മേഴ്സ് മൂലം ഭാര്യയുടെ മരണം ഹാക്ക്മാൻ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ലെന്നും പൊലീസ് വ്യക്തമാക്കി. ദിവസങ്ങളോളം അദ്ദേഹം ആഹാരം കഴിച്ചിരുന്നില്ലെന്നും കണ്ടെത്തി. ആഹാരം ലഭിക്കാത്തതും നിർജലീകരണവുമാണ് വളർത്തുനായയുടെ മരണത്തിലേക്ക് നയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360