SignIn
Kerala Kaumudi Online
Thursday, 22 October 2026 5.45 PM IST

ഗാസയുടെ പുനർനിർമ്മാണം: അറബ് പദ്ധതിയെ പിന്തുണച്ച് യൂറോപ്യൻ നേതാക്കൾ

pic

കയ്റോ: യുദ്ധാനന്തര ഗാസയുടെ പുനർനിർമ്മാണത്തിനായി അറബ് രാജ്യങ്ങൾ അംഗീകരിച്ച പദ്ധതിയെ പിന്തുണച്ച് യൂറോപ്യൻ രാജ്യങ്ങൾ. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യു.കെ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെയാണ് പിന്തുണ അറിയിച്ചത്. അഞ്ച് വർഷം കൊണ്ട് മൂന്ന് ഘട്ടങ്ങളായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുനരധിവാസ പദ്ധതി യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

ഈജിപ്റ്റ് ആവിഷ്കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ആഴ്ച കയ്‌റോയിൽ നടന്ന ഉച്ചകോടിക്കിടെ അറബ് രാജ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. യുദ്ധാനന്തരം ഗാസയെ ഇസ്രയേൽ തങ്ങൾക്ക് നൽകുമെന്നും ഗാസയെ ഏറ്റെടുത്ത് പുനർനിർമ്മിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.

പാലസ്തീനികളെ മറ്റെവിടേക്കെങ്കിലും മാറ്റിയ ശേഷമാകും പുനർനിർമ്മാണമെന്ന ട്രംപിന്റെ പ്രസ്താവനയെ അറബ് രാജ്യങ്ങളും വിവിധ യൂറോപ്യൻ രാജ്യങ്ങളും എതിർത്തിരുന്നു. തുടർന്നാണ് ബദൽ മാർഗ്ഗവുമായി ഈജിപ്റ്റ് രംഗത്തെത്തിയത്. പദ്ധതിയെ ഇസ്രയേലും യു.എസും തള്ളിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360