
സ്കോപിയെ: തെക്കു കിഴക്കൻ യൂറോപ്യൻ രാജ്യമായ നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 59 പേർക്ക് ദാരുണാന്ത്യം. 155 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ 2.30ന് കൊകാനി പട്ടണത്തിലെ പൾസ് ക്ലബ്ബിലായിരുന്നു സംഭവം. രാജ്യത്തെ പ്രമുഖ ഹിപ് ഹോപ് ബാൻഡായ ഡി.എൻ.കെയുടെ പരിപാടിയിൽ പങ്കെടുക്കാൻ 1,500ഓളം പേർ ഇവിടെ എത്തിയിരുന്നു. പരിപാടിക്കായി എത്തിച്ച പൈറോടെക്നിക് ഉപകരണങ്ങളിൽ നിന്നുള്ള തീപ്പൊരി ക്ലബ്ബിലെ സീലിംഗിലേക്ക് പടരുകയായിരുന്നു. എളുപ്പം തീപിടിക്കുന്ന തരത്തിലെ വസ്തുക്കൾ കൊണ്ടാണ് സീലിംഗ് നിർമ്മിച്ചിരുന്നത്. ക്ലബ്ബിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |