
വാഷിംഗ്ടൺ: റഷ്യയും യുക്രെയ്നും തമ്മിൽ കരിങ്കടലിൽ വെടിനിറുത്തലിന് ധാരണയായി. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ സമാപിച്ച ചർച്ചയിലാണ് ധാരണയായത്. ധാരണ നിലവിൽ വരും മുൻപ് ചില ഉപരോധങ്ങൾ പിൻവലിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അത് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയോട് യു.എസ് നിർദ്ദേശിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രെയിന് ഇനി കരിങ്കടൽ വഴി ധാന്യ കയറ്റുമതിക്ക് തടസ്സമില്ലെന്നും ധാരണയായിട്ടുണ്ട്. സൗദി അറേബ്യയിൽ യു.എസിന്റെ നേതൃത്വത്തിൽ റഷ്യയും യുക്രെയ്നുമായി നടത്തിയ ചർച്ചയിലാണ് ധാരണ യാഥാർത്ഥ്യമായത്. ഊർജ്ജോത്പാദന കേന്ദ്രങ്ങൾ ഇരു രാജ്യങ്ങളും ആക്രമിക്കില്ലെന്നും ധാരണയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |