
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ബലൂചിസ്ഥാനിൽ രണ്ടിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളിൽ 8 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. സ്വതന്ത്ര ബലൂചിസ്ഥാനുവേണ്ടി പോരാടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. ബലൂചിസ്ഥാന് പുറത്തുനിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ.
ബുധനാഴ്ച രാത്രി ഗ്വാദറിലായിരുന്നു ആദ്യ ആക്രമണം. ബസ് തടഞ്ഞുനിറുത്തി ആറ് പേരെ വെടിവച്ചു കൊന്നു. പിന്നാലെ ഇന്നലെ ക്വെറ്റയിൽ പൊലീസ് വാഹനത്തിനു സമീപം സ്ഫോടക വസ്തു ഘടിപ്പിച്ച ബൈക്ക് പൊട്ടിത്തെറിച്ച് 2 പേരും കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |