
വാഷിംഗ്ടൺ : യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ നിർമ്മിത കാറുകൾക്കും കാർ പാർട്സുകൾക്കും 25 ശതമാനം താരിഫ് ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാറുകളുടെ താരിഫ് ഏപ്രിൽ 2 മുതലും കാർ പാർട്സുകൾക്കുള്ള താരിഫ് മേയിലും പ്രാബല്യത്തിൽ വരും. ലൈറ്റ് ട്രക്കുകളും താരിഫ് പരിധിയിൽ വരും.
ട്രംപിന്റെ നീക്കത്തിനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, മെക്സിക്കോ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളെയാണ് കാർ താരിഫ് പ്രധാനമായും ബാധിക്കുക. യു.എസിൽ വില്‌ക്കപ്പെടുന്ന കാറുകളുടെ 50 ശതമാനവും രാജ്യത്തിനുള്ളിൽ തന്നെ നിർമ്മിക്കുന്നതാണ്.
ജനുവരിയിൽ അധികാരമേറ്റെടുത്ത ശേഷം കാനഡ, മെക്സിക്കോ, ചൈന തുടങ്ങിയ പ്രധാന വ്യാപാര പങ്കാളികൾക്ക് ട്രംപ് ഇറക്കുമതി താരിഫ് ചുമത്തിയിരുന്നു. യു.എസിലേക്കുള്ള അലൂമിനിയം, സ്റ്റീൽ ഇറക്കുമതിക്കും 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |