
ന്യൂയോർക്ക്: ഹാർവഡ് ഉൾപ്പെടെ പ്രമുഖ സർവകലാശാലകളിലെ അടക്കം ഡസൻ കണക്കിന് വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കി യു.എസ് ഇമിഗ്രേഷൻ അധികൃതർ. വിദേശ വിദ്യാർത്ഥികൾക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ മാസം 300ലേറെ സ്റ്റുഡന്റ് വിസകൾ റദ്ദാക്കപ്പെട്ടതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. യു.എസ് തെരുവുകളിൽ ഹമാസിനെ അനുകൂലിച്ച് പ്രതിഷേധിച്ച വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേ സമയം, ഡ്രൈവിംഗ് നിയമ ലംഘനങ്ങൾ, സമൂഹ മാദ്ധ്യമ പോസ്റ്റുകൾ അടക്കം ചെറിയ കാരണങ്ങൾക്ക് പോലും വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുന്നെന്ന് ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |