SignIn
Kerala Kaumudi Online
Thursday, 22 October 2026 4.50 PM IST

ചാരവൃത്തി; ബീഹാർ സ്വദേശി അറസ്റ്റിൽ

pic

പാട്ന: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബീഹാർ സ്വദേശിയെ ഇന്നലെ അറസ്റ്റ് ചെയ്തു. സുനിൽ (26) ആണ് ആർമി ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ വനിതയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിനെക്കുറിച്ചുള്ള പരിശോധനക്കൊടുവിലാണ് വിവരം ആർമി ഉദ്യോ​ഗസ്ഥർക്ക് ലഭിക്കുന്നത്. മിലിട്ടറി ഏരിയയെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇയാൾ അവർക്ക് കൈമാറിയകതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾക്ക് അവർ പണം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം,സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സൈബർ വിം​ഗിന്റെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാൻ സ്വദേശികളുമായിട്ടുള്ള വാട്ട്സ് ആപ്പ് ചാറ്റുകളും നിരീ​ക്ഷണത്തിലായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് സുനിലിന്റെ വാട്ട്സ് ആപ്പ് ചാറ്റ് ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നാണ് ആർമി ഉദ്യോ​ഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360