SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ബുക്കർ പട്ടികയിൽ ഇന്ത്യൻ വംശജയും

a

ടെക്സസ് : ഈവർഷത്തെരാജ്യാന്തര ബുക്കർ പ്രൈസിന് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ പദ്മ വിശ്വനാഥനും. ബ്രസീലിയൻ എഴുത്തുകാരി അന പൗള മായയുടെ ഓൺ എർത്ത് ആസ് ഇറ്റ് ഈസ് ബിനീത്ത് എന്ന പോർച്ചുഗീസ് നോവലിന്റെ ഇംഗ്ലിഷ് വിവർത്തനത്തിനാണ് അംഗീകാരം. 58 വയസുകാരിയായ പദ്മ അർക്കൻസാസ് സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പ്രഫസറാണ്.

ആറു പുസ്തകങ്ങളാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. ഡാനിയേൽ കെൽമാൻ, മേരി എൻഡിയായെ, യാങ് ഷുവാങ്സി, റെനെ കരാബാഷ്, ഷിദ ബസ്യാർ, അന പൗള മായ എന്നിവരുടെ പുസ്തകങ്ങളാണിവ. ഇത് രണ്ടാംവട്ടമാണ് ഡാനിയൽ കെഹ്ല്മാൻ ചുരുക്ക പട്ടികയിൽ ഇടം പിടിക്കുന്നത്.കൂടാതെ ആറ് എഴുത്തുകാരിൽ അഞ്ച് പേരും ആറ് വിവർത്തകരിൽ നാല് പേരും സ്ത്രീകളാണ്. ജർമ്മൻ, ബൾഗേറിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, മൻഡാരിൻ ചൈനീസ് ഭാഷകളിൽ നിന്നുള്ള ആറ് കൃതികളാണ് പട്ടികയിലുള്ളത്.

50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) സമ്മാനത്തുക.മെയ് 19 ന് ലണ്ടനിലെ ടേറ്റ് മോഡേണിൽ നടക്കുന്ന ചടങ്ങിൽ വിജയിയെ പ്രഖ്യാപിക്കും. എഴുത്തുകാരി നതാഷ ബ്രൗൺ അധ്യക്ഷയായ പാനലാണ് ഷോർട്ട്ലിസ്റ്റ് തിരഞ്ഞെടുത്തത്.ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന ഫിക്ഷൻ രചനകളാണ് ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. വിഖ്യാതമായ ' ബുക്കർ' സമ്മാനത്തിന് അനുബന്ധമായി 2005ലാണ് ഇന്റർനാഷണൽ ബുക്കർ ആരംഭിച്ചത്. ഇംഗ്ലീഷിൽ രചിച്ച് യു.കെയിലോ അയർലൻഡിലോ പ്രസിദ്ധീകരിക്കുന്ന മികച്ച കൃതികൾക്കാണ് ബുക്കർ സമ്മാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360