SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ഇറാനിൽ ബങ്കർ ബസ്റ്റർ ബോംബ് വർഷിച്ച് യു.എസ്

a

ടെഹ്റാൻ :ഇറാനിലെ ഇസ്ഫഹാനിലെ ആയുധ കേന്ദ്രത്തിൽ യു.എസ് ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ. ഇന്നലെ പുലർച്ചെയാണ് ആക്രമണമുണ്ടായത്. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബാണ് വർഷിച്ചത്.യു.എസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ വീഡിയോ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹ മാദ്ധ്യമമായ ട്രൂത്ത് വഴി പുറത്തുവിട്ടു. എന്നാൽ ആക്രമണം നടന്നു എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എകദേശം 2.3 ദശ ലക്ഷം ആളുകൾ താമസിക്കുന്ന പ്രദേശമാണ് ഇസ്ഫഹാൻ. ആക്രമണം നടന്നെങ്കിൽ യു.എസ് തകർക്കുന്ന ഇറാന്റെ മൂന്നാം യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണിത്.

ആക്രമണത്തെ തുടർന്ന് ശക്തമായ സ്ഫോടന പരമ്പര ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. 540 ഓളം കിലോ ഭാരമുള്ള യുറേനിയം ശേഖരം ഇറാൻ ഇസ്ഫഹാനിലെ ഒരു ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കാമെന്ന് സമീപകാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ എന്ന പേരിൽ യു.എസ് നടത്തിയ ആക്രമണത്തിലും ഈ നഗരം ലക്ഷ്യമിട്ടിരുന്നു.വെ​ടി​നിറു​ത്ത​ൽ ക​രാ​റി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​റാ​നി​ൽ ക​ര​യാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡൊണ​ൾ​ഡ് ട്രം​പ് പറഞ്ഞിരുന്നു.ന​യ​ത​ന്ത്ര​ത്തി​നാ​യി​രി​ക്കും യു.​എ​സി​ന്റെ മു​ൻ​ഗ​ണ​ന​യെ​ന്ന് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക് റൂ​ബി​യോയും വ്യ​ക്ത​മാ​ക്കി.

യു.​എ​സും ഇ​സ്ര​യേ​ലും ഇ​റാ​നി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കിയിരിക്കുകയാണ്. ടെ​ഹ്റാ​നി​ലും ഇ​സ്ഫ​ഹാ​നി​ലും ത​ബ്രീ​സി​ലും ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ലെബനനിൽ ഇ​സ്രായേ​ൽ വ്യോ​മാ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ദ​ക്ഷി​ണ ലെ​ബ​ന​നി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​മാ​ധാ​ന സേ​നാം​ഗം കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഇ​സ്രയേ​ലി​ലെ കെ​മി​ക്ക​ൽ പ്ലാ​ന്റി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

ബങ്കർ ബസ്റ്റർ

 കോൺക്രീറ്റോ പാറയോ തുരന്ന് അകത്തു കയറി പൊട്ടിത്തെറിക്കുന്ന ബോംബുകൾ

ഭൂമിക്കടിയിലെ ശത്രു കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നു

 വലിയ തോതിൽ സ്ഫോടക വസ്തുക്കൾ സംഭരിച്ചിരിക്കുന്നു

 900 കിലോയാണ് (2,000 പൗണ്ട്) ഇറാനിൽ ഉപയോഗിച്ച ബോംബിന്റെ ശരാശരി ഭാരം

 അതിൽകൂടുതൽ ഭാരമുള്ള ബോംബുകളുമുണ്ട്.

200 അടി ആഴത്തിൽ തുരക്കാൻ കഴിവ്

 ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഏഷ്യൻ വംശജരുൾപ്പെടെ നാലുപേർക്ക് പരിക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360