SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

സ്റ്റാമറിന്റെ ഭാവി തുലാസിൽ

d

ലണ്ടൻ: യു.കെ സർക്കാരിലെ വിള്ളൽ ദിനംപ്രതി രൂക്ഷമാകുന്നു. സർക്കാരിന്റെ നിയമനിർമ്മാണ പരിപാടി ചാൾസ് മൂന്നാമൻ രാജാവ് ഇന്നലെ അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കിയർ സ്റ്റാമറുടെ രാഷ്ട്രീയ ഭാവി തുലാസിലെന്ന് റിപ്പോർട്ട് വന്നു. ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള സുബിർ അഹമ്മദ് എന്ന മന്ത്രിയും ഇന്നലെ രാജിവച്ചു. നൂറിലധികം ലേബർ പാർട്ടി എം.പിമാരും സ്റ്റാമർ പിടിയിറങ്ങണമെന്ന് ആവശ്യപ്പെട്ടു. പാർട്ടിയിലെ സ്റ്റാമറുടെ എതിരാളിയും ആരോഗ്യ സെക്രട്ടറിയുമായ വെസ് സ്ട്രീറ്റിംഗും രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. സ്റ്റാമറിനുശേഷം പ്രധാനമന്ത്രി പദത്തിലേക്ക് മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് സ്ട്രീറ്റിംഗിനെയാണ്. ഇന്ന് അദ്ദേഹത്തിന്റെ രാജിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന്, ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ പോര് മുറുകിയത്. തിരഞ്ഞെടുപ്പ് തോൽവിയിൽ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി കിയർസ്റ്രാമർ രാജിവയ്ക്കണമെന്നായിരുന്നു പാർട്ടിയിൽനിന്നുയർന്ന ആവശ്യം. ഇതിന് സ്റ്റാർമർ വഴങ്ങാതിരുന്നതോടെയാണ് കഴിഞ്ഞ ദിവസം നാല് മന്ത്രിമാർ രാജിവച്ച് പ്രതിഷേധിച്ചു. സ്റ്റാർമറുടെ വലംകൈയായി അറിയപ്പെടുന്ന ഹോം ഓഫിസ് മിനിസ്റ്റർ ജെസ് ഫിലിപ്പ്, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പ്രത്യേക മന്ത്രാലയത്തിന്റെ ചുമതലയുള്ള അലക്സ് ഡേവിസ് ജോൺസ്, കമ്യൂണിറ്റി മിനിസ്റ്റർ മിയാത്ത ഫാഹ്ന്ബുല്ലേഹ് എന്നിവരാണ് കഴിഞ്ഞദിവസം രാജിവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360