
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യക്ക് യുറേനിയം സമ്പുഷ്ടീകരണ ശേഷി കൈവരിക്കാനുള്ള ആണവ കരാറിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. രാജ്യത്തിന്റെ സിവിലിയൻ ആണവ പദ്ധതിയുടെ ഭാഗമായി യുറേനിയം സമ്പുഷ്ടീകരിക്കാം. കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അമേരിക്ക ആസ്ഥാനമായുള്ള ആണവ കമ്പനികൾക്കാണ് സൗദിയിൽ അവസരം നൽകിയിരിക്കുന്നത്.
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വകാര്യ പങ്കാളിത്തമുള്ള ആണവ മേഖലയുള്ളത് അമേരിക്കയിലാണ്. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന ചർച്ചകൾക്ക് ശേഷം കരാർ അന്തിമമാക്കും. ഇതോടെ സൗദി അറേബ്യയിൽ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് നിർമ്മിക്കുന്നതിനുള്ള കരാറിലേക്ക് യു.എസ് കോർപ്പറേറ്റുകൾക്ക് എളുപ്പം പ്രവേശിക്കാനാവും.
അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ഈ ആണവ കരാറിന് 30 വർഷത്തെ കാലാവധിയാണുണ്ടാവുക. അമേരിക്കയുടെ 1954ലെ 'ആറ്റോമിക് എനർജി ആക്ട്'പ്രകാരം, മറ്റ് രാജ്യങ്ങൾക്കാണ് സാങ്കേതികവിദ്യയോ, റിയാക്ടറുകളോ, ഇന്ധനമോ കൈമാറണമെങ്കിൽ അമേരിക്കൻ ഭരണകൂടത്തിന്റെയും കോൺഗ്രസിന്റെയും അംഗീകാരമുള്ള ഒരു നിയമപരമായ കരാർ നിർബന്ധമാണ്. ഈ കരാറിലൂടെ വെസ്റ്റിംഗ്ഹൗസ് പോലുള്ള മുൻനിര അമേരിക്കൻ സ്വകാര്യ ആണവ കമ്പനികൾക്ക് സൗദിയിലെ കോടികളുടെ ആണവനിലയ നിർമ്മാണ പദ്ധതികളിൽ പങ്കാളികളാകാൻ അവസരം ലഭിക്കുന്നു. ഇതോടൊപ്പം റഷ്യൻ ചൈനീസ് കമ്പനികളിൽ നിന്നുള്ള മത്സരം മറികടക്കാനും നിയമപരമായ വഴി തുറന്നുകിട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |