SignIn
Kerala Kaumudi Online
Saturday, 16 May 2026 3.45 AM IST

സി.ഐ.എ തലവൻ ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി

a

ഹവാന:യു.എസ് ചാര സംഘടനയായ സി.ഐ.എയുടെ തലവൻ ജോൺ റാറ്റ്ക്ലിഫ് ക്യൂബൻ രഹസ്യാന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ട്.ക്യൂബൻ രഹസ്യാന്വേഷണ മേധാവി റാമോൺ റൊമേറോ കുർബെലോയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായുമാണ് റാറ്റ്‌ക്ലിഫ് കൂടിക്കാഴ്ച നടത്തിയത്. ക്യൂബയ്ക്ക് മേൽ യു.എസ് കൂടുതൽ പിടിമുറുക്കിയേക്കുമെന്നുള്ള സൂചനകൾക്കിടെയാണിത്.നിലവിലെ സംഘർഷ ഭരിതമായ സാഹചര്യം ലഘൂകരിക്കാനും രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കാനുമാണ് സി.ഐ.എ മേധാവിയുടെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്യൂബൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

നിലവിൽ യു.എസ് സമ്മർദ്ദത്തെത്തുടർന്ന് ക്യൂബ കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ്.യു എസ് ഉപരോധത്തെത്തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലാണെന്നും പക്കലുള്ള ഇന്ധനം പൂർണ്ണമായും തീർന്നെന്നും കഴിഞ്ഞ ദിവസം ക്യൂബൻ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐ.എ മേധാവിയുടെ സന്ദർശനം.യു.എസ് ഏർപ്പെടുത്തിയ ഇന്ധന ഉപരോധം കാരണം ദ്വീപ് രാഷ്ട്രം കടുത്ത വൈദ്യുതി തടസ്സവും സാമ്പത്തിക പ്രതിസന്ധിയും നേരിടുകയാണ്. ക്യൂബയുടെ ദീർഘകാല സഖ്യകക്ഷിയായ റഷ്യയിൽ നിന്നുള്ള ഒരു കപ്പൽ മാത്രമാണ് നിലവിൽ ഇന്ധനവുമായെത്തിയത്.

അതേസമയം, ക്യൂബൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കങ്ങൾ ട്രംപ് ഭരണകൂടം സജീവമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി റൗൾ കാസ്‌ട്രോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള സാധ്യതകളും യുഎസ് പരിഗണിക്കുന്നുവെന്ന് വിവരങ്ങളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360