SignIn
Kerala Kaumudi Online
Wednesday, 20 May 2026 4.20 AM IST

ശ്രദ്ധതേടി നോർവീജിയൻ മാദ്ധ്യമ പ്രവർത്തക

a

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവെ സന്ദർശനത്തിനിടയിലെ നാടകീയ സംഭവങ്ങളിൽ ലോക ശ്രദ്ധ നേടി നോർവീജിയൻ മാദ്ധ്യമ പ്രവർത്തക. നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സംഭവം.ഇന്ത്യയിലെ മാദ്ധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയുയാണ് ഹെല്ലെ ലങ് ചോദ്യം ചെയ്തത്.

ലോക മാദ്ധ്യമ സ്വാതന്ത്ര്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം അടക്കം ചൂണ്ടിക്കാട്ടി ഹെല്ലെ ലങ് വിമർശനം ഉയർത്തിയപ്പോൾ മലയാളിയായ കേന്ദ്ര വിദേശകാര്യ സെക്രട്ടറി സിബി ജോർജ് ആണ് മറുപടി നൽകിയത്. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇവർ നേരിടേണ്ടി വന്നത്. ചൈനയെയും ഷി ജിൻപിങ്ങിനെയും പുകഴ്ത്തി ഇവർ മുൻപ് എഴുതിയ ലേഖനങ്ങൾ ചൂണ്ടിക്കാണിച്ച് ഹെല്ലെ ലങ് വിദേശ ചാരവനിതയാണെന്നും വിദേശ ഏജന്റാണെന്നും വരെ ആരോപണം ഉയർന്നിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ ഇവരുടെ എക്സ് അക്കൌണ്ടിന് വലിയ രീതിയിൽ ഫോളോവേഴ്സ് കൂടുകയും ചെയ്തിരുന്നു.

ഹെല്ലെ ലങ്

ഓസ്‌ലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന, 'ദാഗ്‌സാവിസെൻ'എന്ന നോർവീജിയൻ പത്രത്തിലെ കമന്റേറ്റ‌ർ

മുൻപ് പല പ്രമുഖ മാദ്ധ്യമങ്ങൾക്കും ഫ്രീലാൻസറായി ജോലി ചെയ്തിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും ഇലോൺ മസ്കിന്റെ ടെസ്‌ല കമ്പനിക്കെതിരെയും ശക്തമായി പ്രതികരിക്കുന്നതാണ് ഇവരുടെ മുൻകാല ലേഖനങ്ങൾ. ഹെല്ലെ ലങ് വിവാദം ഇന്ത്യൻ രാഷ്ട്രീയത്തിലും ചർച്ചയായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360