SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.03 PM IST

യൂറോപ്യൻ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി പുതിയ നീക്കം; കരാറിൽ ഒപ്പിടാനൊരുങ്ങി ജർമനിയും പോളണ്ടും

donald-tusk

ബെർലിൻ: സങ്കീർണ്ണമായ ഭൂതകാലത്തെ മാറ്റിവച്ച് പ്രതിരോധ കരാറിൽ ഒപ്പുവയ്ക്കാനൊരുങ്ങി ജർമനിയും പോളണ്ടും. റഷ്യയുമായുള്ള പിരിമുറുക്കവും യൂറോപ്പിലെ യുഎസ് ഇടപെടലിനെച്ചൊല്ലി വർദ്ധിച്ചുവരുന്ന അനിശ്ചിതത്വവും നിലനിൽക്കുന്നതിനിടെയാണ് യൂറോപ്യൻ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള പുതിയ നീക്കം.

2022ൽ യുക്രെനിനെതിരെയുള്ള റഷ്യയുടെ ആക്രമണവും 2023ൽ പോളണ്ടിൽ ലിബറൽ സർക്കാർ അധികാരത്തിൽ വന്നതും അയൽരാജ്യങ്ങൾ തമ്മിലെ ബന്ധത്തിൽ മാറ്റം വരുത്തിയിരുന്നു.

യൂറോപ്പിലെ യുഎസ് സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രധാന യൂറോപ്യൻ സഖ്യകക്ഷികൾ ഭൂഖണ്ഡത്തിന്റെ കിഴക്കൻ വശത്തെ പ്രതിരോധിക്കുന്നതിൽ കൂടുതൽ പങ്കുവഹിക്കണമെന്നാണ് പോളണ്ടിന്റെ നിലപാട്.

നാറ്റോയുടെ യൂറോപ്യൻ ഭാഗത്ത് ഏറ്റവും ശക്തമായ സൈന്യത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ജർമനി തങ്ങളുടെ സൈന്യത്തെ പുനരുജ്ജീവിപ്പിക്കാൻ പങ്കാളികളെ തേടുകയാണ്. ഇക്കാരണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലെ കരാറിന്റെ മുഖ്യ ലക്ഷ്യം.

യുക്രെനിന്റെ ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ പോളണ്ടിന്റെ പ്രാധാന്യം, രാജ്യത്തിന്റെ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥ, വൻ പ്രതിരോധ നിക്ഷേപങ്ങൾ തുടങ്ങിയവ ജർമനിക്കും മറ്റ് പ്രധാന യൂറോപ്യൻ രാജ്യങ്ങൾക്കുമിടയിൽ പോളണ്ടിന്റെയും പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ബാൾട്ടിക് സമുദ്ര മേഖലയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ, സൈനിക നടപടികൾ, അടിസ്ഥാന സൗകര്യങ്ങൾ, സൈബർ പ്രതിരോധം, പുതിയ സാങ്കേതികവിദ്യകൾ എന്നിവയിലെ സഹകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങളും പ്രതിരോധ കരാറിൽ ഉൾപ്പെടുന്നു. ബാൾട്ടിക് മേഖലയുടെ പ്രതിരോധത്തിൽ നാറ്റോയുടെ പ്രതിരോധ പദ്ധതികളാൽ ഇരു രാജ്യങ്ങളും ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, EUROPE, EUROPE NEWS, ENGLAND, GERMANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360