SignIn
Kerala Kaumudi Online
Saturday, 20 June 2026 1.50 AM IST

ഫോട്ടോയെടുക്കാൻ മെലോനി കെഞ്ചി,​ ട്രംപിന്റെ പരാമർശത്തിന് മറുപടിയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി

meloni-trmup-

മിലാൻ : തനിക്കൊപ്പം ഫോട്ടോയെടുക്കാൻ കെഞ്ചിയെന്ന അനേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശം തള്ളി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ട്രംപിന്റെ വാദം കെട്ടിച്ചമച്ചതാണെന്ന് മെലോനി പറഞ്ഞു.

ജി 7 ഉച്ചകോടിക്കിടെ ചാനൽ അഭിമുഖത്തിലാണ് മെലോനിയോട് സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും താൻ സംസാരിച്ചതിൽ അവർ സന്തോഷിക്കുന്നുണ്ടാകുമെന്നും ട്രംപ് പറഞ്ഞത്. മെലോനിക്ക് തന്നോടൊപ്പം ഫോട്ടോയെടുക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അവരോട് പാവം തോന്നിയതു കൊണ്ടാണ് ഫോട്ടോ എടുത്തതെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം ട്രംപിന്റെ വാക്കുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മെലോനി എക്സിൽ കുറിച്ചു. സഖ്യകക്ഷികൾക്കെതിരെ അപമാനകരമായ പരാമർശങ്ങൾ ട്രംപ് ഇതാദ്യമായല്ല നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. താനോ ഇറ്റലിയോ ഒരിക്കലും കെഞ്ചാറില്ലെന്നും മെലോനി പറഞ്ഞു.

ട്രംപിന്റെ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ യു.എസ് സന്ദർശനം റദ്ദാക്കുന്നതായി ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജാനി പ്രഖ്യാപിച്ചു. ട്രംപിന്റെ വാക്കുകൾ രാജ്യത്തെ മുഴുവൻ അപമാനിക്കുന്നതാണെന്നും അദ്ദേഹം എക്സി്ൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, EUROPE, EUROPE NEWS, MELONI, GIROGIA MELONI, TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360