SignIn
Kerala Kaumudi Online
Monday, 22 June 2026 8.29 PM IST

പുകവലി നിര്‍ത്തിയാല്‍ ആരെയെങ്കിലും കൊല്ലും എന്നതായിരുന്നു അവസ്ഥ'; വെളിപ്പെടുത്തലുമായി ജോര്‍ജിയ മെലോണി

giorgia-meloni

റോം: തന്റെ പുകവലി ശീലം ഒഴിവാക്കിയതിനേക്കുറിച്ചുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം പങ്കിടുന്ന മെലോണിക്ക് ഇന്ത്യയിലും നിരവധി ആരാധകരാണുള്ളത്. മോദി - മെലോണി (മെലഡി) ജോഡി സമൂഹമാദ്ധ്യമങ്ങളിലും പലപ്പോഴും ട്രെന്‍ഡിംഗ് ആകാറുണ്ട്. ഇപ്പോഴിതാ തന്റെ ദുശ്ശീലം ഒഴിവാക്കിയ മെലോണിയുടെ വെളിപ്പെടുത്തലിനും ഇന്ത്യയില്‍ നിന്ന് വലിയ അഭിനന്ദനം ലഭിക്കുന്നുണ്ട്.

താന്‍ പുകവലി ശീലം ഉപേക്ഷിച്ചതിനെക്കുറിച്ച് ജി-7 ഉച്ചകോടിയിലാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. മേയ് മാസം ഒന്നാം തീയിതി മുതല്‍ താന്‍ ഒരിക്കല്‍പ്പോലും പുകവലിച്ചിട്ടില്ലെന്ന മെലോണിയുടെ വെളിപ്പെടുത്തലിന് വിവിധ ലോകനേതാക്കളും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. യൂറോപ്പിന് അകത്തും പുറത്തും ഉള്ള നേതാക്കള്‍ മെലോണിയെ അഭിനന്ദിച്ച് രംഗത്ത് വന്നു. പുകവലി നിര്‍ത്തുന്നത് തന്നെ സംബന്ധിച്ച് വളരെ വലിയ കാര്യമാണെന്നും അവര്‍ പറഞ്ഞിരുന്നു.

പുകവലി ഉപേക്ഷിക്കുന്നത് ആരെയെങ്കിലും കൊല്ലാന്‍ തന്നെ പ്രേരിപ്പിക്കും എന്നാണ് തമാശയോടെ ജോര്‍ജിയ പറഞ്ഞത്. അത്രത്തോളം ആസക്തിയുണ്ടായിരുന്ന ജോര്‍ജിയ പുകവലി ഉപേക്ഷിച്ചെങ്കില്‍ എന്തുകൊണ്ട് നമുക്കും ശ്രമിച്ചുകൂടാ എന്നുപറഞ്ഞാണ് സമൂഹമാദ്ധ്യമത്തില്‍ പലരും ഇക്കാര്യം പങ്കുവെക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, EUROPE, EUROPE NEWS, GIORGIA MELONI, SMOKING, QUITS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360