
കാൻബെറ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിന് 4,63,000 യു.എസ് ഡോളർ ( 4,46,02,000 രൂപ) പിഴ ചുമത്തി ഓസ്‌ട്രേലിയ. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ഫെഡറൽ കോടതിയുടെ നടപടി. രാജ്യത്തെ ഓൺലൈൻ സുരക്ഷാ നിയമം എക്‌സ് ലംഘിച്ചെന്നും കോടതി കണ്ടെത്തി. 2023ലാണ് എക്‌സിനെതിരെ (അന്ന് ട്വിറ്റർ) ഓസ്ട്രേലിയൻ ഇന്റർനെറ്റ് സുരക്ഷാ ഏജൻസിയായ ഇ - സേഫ്റ്റി പിഴ ചുമത്തിയത്. തുടർന്ന് എക്സ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ ഇ - സേഫ്റ്റിയുടെ തീരുമാനം കോടതി ശരിവയ്ക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |