SignIn
Kerala Kaumudi Online
Tuesday, 02 June 2026 9.13 AM IST

ഇന്ത്യ-ഓസ്ട്രേലിയ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കും

pic

ന്യൂഡൽഹി: പ്രതിരോധ വ്യാവസായിക സഹകരണം ആഴത്തിലാക്കാനും പ്രതിരോധ ഉത്പന്നങ്ങളും സേവനങ്ങളും കൈമാറാനുമുള്ള ധാരണാപത്രം വികസിപ്പിക്കാൻ ഇന്ത്യയും ഓസ്ട്രേലിയയും തീരുമാനിച്ചു. സൈനിക ഉപകരണങ്ങൾ സംയുക്തമായി ഉത്പാദിപ്പിക്കുന്നത് അടക്കം സഹകരണം വർദ്ധിപ്പിക്കാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഓസ്ട്രേലിയൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലസും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.

പ്രതിരോധ വ്യവസായം,ഗവേഷണം എന്നിവയിൽ സംയുക്തമായി പ്രവർത്തിക്കാനുള്ള സാദ്ധ്യതകൾ ഇരുപക്ഷവും ചർച്ച ചെയ്‌തു. ഉഭയകക്ഷി സമുദ്ര സുരക്ഷാ സഹകരണവും വർദ്ധിപ്പിക്കും. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഓസ്‌ട്രേലിയയുടെ മാരിടൈം ബോർഡർ കമാൻഡും തമ്മിലുള്ള ഇടപെടലുകൾ വർദ്ധിപ്പിക്കും. ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയും ഇരുവരും വിലയിരുത്തി. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളുടെയും സംയുക്ത അഭ്യാസം ചെന്നെെയിൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360