SignIn
Kerala Kaumudi Online
Sunday, 07 June 2026 8.57 AM IST

കുവൈറ്റിന് നേരെ ആക്രമണം: വീണ്ടും ഇറാന്റെ തീക്കളി

d


 യു.എസുമായി ചേർന്ന് പ്രതിരോധിച്ചു
 ആളപായമില്ല

ടെഹ്റാൻ: ഇന്ത്യക്കാരന്റെ മരണത്തിനിടയാക്കിയ വി​മാ​ന​ത്താ​വ​ള​ ആക്രമണത്തിന്റെ ഞെട്ടൽ മാറുംമുന്നേ കുവൈറ്റിനെതിരെ വീണ്ടും ഇറാൻ പ്രകോപനം. ഇന്നലെ പുലർച്ചെ കുവൈറ്റിനെ ലക്ഷ്യമാക്കിയെത്തിയ ഇറാനിയൻ മിസൈലുകളും ഡ്രോണുകളും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. മിസൈലുകളും ഡ്രോണുകളും ലക്ഷ്യം കാണുംമുന്നേ തകർത്തെങ്കിലും ആകാശത്തുണ്ടായ സ്ഫോടന ശബ്ദങ്ങളാണ് ഭീതി സൃഷ്ടിച്ചത്. ആളപായമില്ല. അവശിഷ്ടങ്ങൾ പതിച്ച് നേരിയ നാശനഷ്ടങ്ങളുണ്ടായി. ഇതിനിടെ കുവൈറ്റിലേക്ക് പോകുന്ന വിമാനങ്ങൾ വഴിതിരിച്ചുവിടണമെന്ന് ഇറാൻ സൈന്യം അടിയന്തര മുന്നറിയിപ്പും പുറപ്പെടുവിച്ചു.വ്യോമപാത അടച്ചതോടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 24 സർവീസുകൾ റദ്ദാക്കി. 15 വിമാനങ്ങൾ വൈകി. അതിനിടെ

ഇറാനെ ചെറുക്കാൻ കുവൈറ്റിന് 198 കോടി ഡോളറിന്റെ ഡ്രോൺ പ്രതിരോധ ആയുധങ്ങൾ യു.എസ് നൽകുമെന്ന് അധികൃതർ അറിയച്ചു.


മുൾമുനയിൽ

ബഹ്റൈനും


ബഹ്റൈന് നേരെയും ഇറാന്റെ ആക്രമണമുണ്ടായെങ്കിലും ലക്ഷ്യം കണ്ടില്ല. കുവൈറ്റിനും ബഹ്റൈനും നേരെയെത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകൾ യു.എസും കുവൈറ്റും ചേർന്ന് തകർത്തു. ഒരെണ്ണം ലക്ഷ്യം കാണാതെ കടലിൽ പതിച്ചു

ലക്ഷ്യമിട്ടത് യു.എസ്

ബേസുകൾ


 യു.എസ് ബേസുകളെയാണ് (പ്രധാനമായും കുവൈറ്റിലെ അലി അൽ സലീം എയർബേസ്,​ബഹ്റൈനിലെ യു.എസ് നാവിക ആസ്ഥാനം) ലക്ഷ്യമിട്ടതെന്ന് ഇറാൻ

 ഇറാനിയൻ തീരത്തുണ്ടായ യു.എസ് ആക്രമണത്തിന്റെ തിരിച്ചടിയെന്ന് പ്രഖ്യാപിച്ചു. അനുവാദമില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച നാല് വാണിജ്യ കപ്പലുകളെ തങ്ങൾ ആക്രമിച്ചെന്നും ഇറാന്റെ വാദം

 തെക്കൻ ഇറാനിലെ ഗരൂകിലെയും ​ഖേ​ഷം​ ​ദ്വീ​പി​ലെ​യും റഡാർ കേന്ദ്രങ്ങൾ യു.എസ് സൈന്യം വെള്ളിയാഴ്ച ആക്രമിച്ചിരുന്നു

 ഹോർമുസിന് മുകളിൽ പ്രകോപനം സൃഷ്ടിച്ച നാല് ഇറാനിയൻ ഡ്രോണുകളെ തകർത്ത പിന്നാലെയായിരുന്നു ഇത്

 സമാധാന ചർച്ചകൾ സ്തംഭിച്ച സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും പ്രകോപനങ്ങൾ ആവർത്തിക്കുന്നത്

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിച്ചും സാധാരണക്കാരുടെ ജീവൻ അവഗണിച്ചുമുള്ള അപകടകരമായ പ്രകോപനമാണ് ഇറാൻ ആവർത്തിക്കുന്നത്.

- കുവൈറ്റ്

വിദേശകാര്യ മന്ത്രാലയം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360