
റിയാദ്: ഇറാന്റെ സഖ്യ കക്ഷികളായ ഹൂതി വിമതർ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയാൽ തങ്ങൾ ഇടപെടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യു.എസ് ഏറ്റുമുട്ടൽ രൂക്ഷമായി തുടരവേയാണ് പ്രതികരണം. കഴിഞ്ഞ ദിവസം സൗദി അറേബ്യയ്ക്കെതിരെ ഹൂതികൾ നാവിക ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ചെങ്കടലിനെയും ഏഥൻ ഉൾക്കടലിനേയും ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബ് കടലിടുക്ക് വഴി സൗദി കപ്പലുകൾ പോകാൻ അനുവദിക്കില്ലെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. സൗദി തുറമുഖങ്ങളിൽ ചരക്ക് ഇറക്കുകയോ കയറ്റുകയോ ചെയ്യുന്ന കപ്പലുകളെ ലക്ഷ്യമിടുമെന്ന് പ്രധാന ഷിപ്പിംഗ് കമ്പനികൾക്ക് ഹൂതികൾ ഇമെയിൽ സന്ദേശവും അയച്ചു.
ഹൂതി ആക്രമണം ഭയന്ന് സൗദിയിൽ നിന്നുള്ള കപ്പലുകൾ ബാബ് അൽ മന്ദബിലേക്ക് പോകുന്നതിന് പകരം ചെങ്കടലിന് വടക്ക് ഭാഗത്തേക്ക് നീങ്ങി സൂയസ് കനാൽ ലക്ഷ്യമാക്കി യാത്ര തുടങ്ങി. ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള രണ്ട് എണ്ണ ടാങ്കറുകളും ഇക്കൂട്ടത്തിലുണ്ട്. കപ്പലുകൾ സൂയസ് കനാൽ വഴി ആഫ്രിക്കയുടെ തെക്കേ അറ്റം ചുറ്റിക്കടന്ന് ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലെത്തുന്നത് ചെലവും ദൈർഘ്യവും ഏറിയതാണ്.
# എണ്ണക്കപ്പലുകൾ കത്തി
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണത്തിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു
ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് 91 ഡോളർ കടന്നു
ഇന്നലെ പുലർച്ചെയും തെക്കൻ ഇറാനിൽ യു.എസിന്റെ ബോംബാക്രമണം. കുവൈറ്റിലും ബഹ്റൈനിലും ജോർദ്ദാനിലും ഇറാന്റെ പ്രത്യാക്രമണം
കുവൈറ്റിൽ ജലശുദ്ധീകരണ ശാലകൾക്കും ഊർജ്ജ കേന്ദ്രങ്ങൾക്കും വ്യാപക നാശം
ജൂലായ് 7 മുതൽ മേഖലയിൽ നൂറോളം സൈനികർക്ക് പരിക്കേറ്റെന്ന് യു.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |