SignIn
Kerala Kaumudi Online
Sunday, 07 June 2026 8.57 AM IST

ഇസ്രയേൽ ആക്രമണം: ലെബനീസ് സൈനികർ കൊല്ലപ്പെട്ടു

pic

ബെയ്റൂട്ട്: തെക്കൻ ലെബനനിൽ സൈന്യം സഞ്ചരിച്ച കാറിന് നേരെ ഇസ്രയേൽ ആക്രമണം. ലെബനീസ് ആ‌ർമിയിലെ ബ്രിഗേഡിയർ ജനറൽ അടക്കം മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വാഹനം സംശയാസ്പദമായ തരത്തിൽ തങ്ങൾക്ക് നേരെ നീങ്ങിയെന്നും തുടർന്ന് വെടിവയ്പുണ്ടായെന്നും ഇസ്രയേൽ സൈന്യം പ്രതികരിച്ചു. അന്വേഷണം തുടങ്ങിയെന്നും പറഞ്ഞു. ഹിസ്ബുള്ള ഗ്രൂപ്പുമായി ഇസ്രയേൽ ഏറ്റുമുട്ടൽ തുടരുന്ന മേഖലയിലാണ് സംഭവം. അതേ സമയം, ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 6 പേർ കൊല്ലപ്പെട്ടു. ലെബനനിൽ മാർച്ച് 2 മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,590 കടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360