SignIn
Kerala Kaumudi Online
Saturday, 13 June 2026 9.21 AM IST

തായ് രാജകുമാരി ബജ്രകിത്യാഭ അന്തരിച്ചു

pic

ബാങ്കോക്ക് : തായ്‌ലൻഡ് രാജാവ് വജീറലോംഗ്‌കോണിന്റെ മൂത്ത മകൾ ബജ്രകിത്യാഭ മഹിഡോൽ രാജകുമാരി (47)​ അന്തരിച്ചു. വ്യാഴാഴ്ച രാത്രി ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി കോമയിൽ കഴിയുകയായിരുന്നു 'പ്രിൻസസ് ഭാ" എന്നറിയപ്പെടുന്ന ബജ്രകിത്യാഭ.

രാജകുമാരിക്ക് വയറ്റിൽ അണുബാധയുണ്ടായെന്നും രക്തസമ്മർദ്ദം താഴ്ന്ന് മരണം സംഭവിച്ചെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ബജ്രകിത്യാഭയ്ക്ക് വജീറലോംഗ്‌കോണിന് ശേഷം കിരീടാവകാശികളുടെ നിരയിൽ തൊട്ടടുത്ത സ്ഥാനമായിരുന്നു. എന്നാൽ ഇതുവരെ കിരീടാവകാശിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.


2022 ഡിസംബറിൽ ബജ്രകിത്യാഭ തന്റെ വളർത്തുനായകളെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മയോപ്ലാസ്മ അണുബാധയ്ക്ക് പിന്നാലെ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്ന ഹാർട്ട് അറിത്‌മിയ അവസ്ഥയുണ്ടായതാണ് കാരണം. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ബജ്രകിത്യാഭ ഇതുവരെ കഴിഞ്ഞത്.


# നയതന്ത്രജ്ഞ


 വജീറലോംഗ്‌കോണിന്റെയും ആദ്യ ഭാര്യ സോംസവാലിയുടെയും ഏക മകൾ

 അഭിഭാഷക, നയതന്ത്രജ്ഞ

 ബ്രിട്ടണിലും ന്യൂയോർക്കിലും വിദ്യാഭ്യാസം

 ഓസ്ട്രിയയിലെ മുൻ തായ്‌ അംബാസഡർ. യു.എന്നിലും സേവനം

 രാജാവിന്റെ ബോഡിഗാർഡ് കമാൻഡിന്റെ മുൻ ചീഫ് ഒഫ് സ്റ്റാഫ്

 അവിവാഹിത

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360