
സ്റ്റോക്ഹോം: സാമ്പത്തികശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ പുരസ്കാരത്തിന് അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധരായ റോബർട്ട് ഇ. ഹാളും (83) മൈക്കൽ വുഡ്‌ഫോർഡും (71) അർഹരായി. സാമ്പത്തിക സുസ്ഥിരതയുടെ സൂക്ഷ്മ സാമ്പത്തിക (മൈക്രോ ഇക്കണോമിക്‌സ്) അടിത്തറകളെ കുറിച്ചുള്ള ഗവേഷണത്തിനാണ് അംഗീകാരം. സമ്മാനത്തുകയായ 12 മില്യൺ സ്വീഡിഷ് ക്രോണർ ( 11,51,13,516 രൂപ) തുല്യമായി പങ്കിടും.
റോബർട്ട് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്.ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് മൈക്കൽ വുഡ്‌ഫോർഡ് ഒരു രാജ്യത്തെ സാമ്പത്തിക തകർച്ചയും വിലക്കയറ്റവും തടയാൻ സർക്കാരും കേന്ദ്ര ബാങ്കും എങ്ങനെ പ്രവർത്തിക്കണമെന്ന് പ്രതിപാദിക്കുന്ന സാമ്പത്തിക മാതൃകകൾ (ന്യൂ കെയ്ൻസീയൻ മോഡലുകൾ) ഇവർ ആവിഷ്കരിച്ചു. സാധാരണക്കാരും ചെറുകിട വ്യാപാരികളും പണം എങ്ങനെ ചെലവാക്കുന്നുവെന്ന് മനസിലാക്കിയാൽ സാമ്പത്തിക നയങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സഹായിക്കുമെന്നും തെളിയിച്ചു.
വ്യക്തികളുടെയും ചെറുകിട വ്യാപാരികളുടെയും ഭാവി മുന്നിൽക്കണ്ടുള്ള തീരുമാനങ്ങൾ സമ്പ്ദവ്യവസ്ഥയെ മൊത്തത്തിൽ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഇവർ വിശദീകരിച്ചു.സാമ്പത്തിക പ്രതിസന്ധികള കൂടുതൽ ഫലപ്രദമായി നേരിടാൻ ഇവർ വികസിപ്പിച്ച മാതൃകകൾ സഹായിക്കുന്നുണ്ടെന്ന് നോബൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |