
മുംബയ്: 11.82 കോടി രൂപയുടെ കഞ്ചാവ് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർത്ഥി പിടിയിൽ. 2025 ലെ മിസ്സിസ് കേരള മത്സരാർത്ഥി ഹർഷ സണ്ണി (28) ആണ് മുംബയ് ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ വച്ച് കസ്റ്റംസിന്റെ അറസ്റ്റിലായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. തായ്ലൻഡിലെ ബാങ്കോക്കിൽ നിന്ന് നിന്നെത്തിയ ഇവരുടെ ബാഗിൽ 11 കിലോയിലധികം ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. മുംബയ് ഫോർട്ട് കോടതിയിൽ ഹാജരാക്കിയ ഹർഷയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |