
വാഷിംഗ്ടൺ: യു.എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ജേയ് ക്ലെയ്‌ടണെ നോമിനേറ്റ് ചെയ്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ചുമതലയേൽക്കാം. നിലവിൽ ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്‌റ്റിലെ അറ്റോർണിയാണ് ജേയ്. ഇന്റലിജൻസ് മേധാവിയായിരുന്ന തുൾസി ഗബ്ബാർഡ് 30ന് പദവി ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം. സി.ഐ.എ അടക്കം യു.എസിന്റെ 18 ഇന്റലിജൻസ് ഏജൻസികളുടെ ചുമതല ഇന്റലിജൻസ് ഡയറക്ടർക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |