
ലണ്ടൻ: പ്രശസ്ത ഇംഗ്ലീഷ് ചിത്രകാരൻ ഡേവിഡ് ഹോക്‌നി (88) അന്തരിച്ചു. ലണ്ടനിലെ വസതിയിൽ വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. ബ്രിട്ടനിൽ ഏറ്റവും സ്വാധീനം ചെലുത്തിയ കലാകാരൻമാരിൽ ഒരാളാണ്. ഇദ്ദേഹം 1972ൽ പൂർത്തിയാക്കിയ 'പോർട്രെയ്റ്റ് ഒഫ് ആൻ ആർട്ടിസ്റ്റ് (പൂൾ വിത്ത് ടൂ ഫിഗേഴ്സ്) ' എന്ന പെയിന്റിംഗ് 2018ൽ 9 കോടി ഡോളറിന് ലേലം ചെയ്തിരുന്നു. ജീവിച്ചിരിക്കുന്ന ഒരു കലാകാരന്റെ സൃഷ്ടിക്ക് ലഭിച്ച ഏറ്റവും ഉയർന്ന തുകയെന്ന റെക്കാഡും നേടി. 2019ൽ അമേരിക്കൻ കലാകാരൻ ജെഫ് കൂൻസ് ഈ റെക്കാഡ് തകർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |