
അബുജ: വടക്കു കിഴക്കൻ നൈജീരിയയിൽ സെക്കൻഡറി സ്കൂളിൽ നിന്ന് 36 കുട്ടികളെയും ഒരു സ്റ്റാഫിനെയും സായുധ സംഘം തട്ടിക്കൊണ്ടുപോയി. എട്ട് പേരെ നൈജീരിയൻ സൈന്യം രക്ഷിച്ചു. തിങ്കളാഴ്ച ബോർണോ സംസ്ഥാനത്തെ ലാസയിലായിരുന്നു സംഭവം. കുട്ടികൾ പരീക്ഷ എഴുതവെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ ഭീകര സംഘടനകളായ ബൊക്കോ ഹറാമോ ഐസിസോ ആകാമെന്ന് കരുതുന്നു. രാജ്യത്ത് ഭീകരവാദികളും ക്രിമിനൽ സംഘങ്ങളും മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടികളെ അടക്കം തട്ടിക്കൊണ്ടുപോകുന്നത് പതിവാണ്. ഇതിന് പുറമേ ഭീകര ഗ്രൂപ്പുകളുടെ ആക്രമണങ്ങളും കവർച്ചയും മേഖലയിൽ വ്യാപകമാണ്. 2014 മുതൽ 2,400ഓളം വിദ്യാർത്ഥികളെ രാജ്യത്ത് സായുധ സംഘങ്ങൾ തട്ടിക്കൊണ്ടുപോയെന്നാണ് കണക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |