
വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് 10 മുതൽ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് വ്യാപാര നിയമത്തിലെ (1974) സെക്ഷൻ 301 പ്രകാരമുള്ള പുതിയ തീരുവ ഇന്നലെ പ്രാബല്യത്തിൽ വന്നു. ഇന്ത്യയ്ക്ക് 10 ശതമാനമാണ്.
നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ ഈ രാജ്യങ്ങൾ പരാജയപ്പെട്ടെന്നാണ് ട്രംപിന്റെ കണ്ടെത്തൽ.
അർജന്റീന, മെക്സിക്കോ, കാനഡ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും 10 ശതമാനമാണ് തീരുവ. എന്നാൽ ചൈന, യൂറോപ്യൻ യൂണിയൻ, യു.കെ, ജപ്പാൻ തുടങ്ങിയവർക്ക് 12.5 ശതമാനം ചുമത്തി. അതേ സമയം എണ്ണ, വാതകം, വളം, വ്യാപാര കരാറുകളാൽ സംരക്ഷിക്കപ്പെട്ട ഉത്പന്നങ്ങൾക്ക് തീരുവ ബാധിക്കില്ല.
10% ആഗോള
തീരുവയ്ക്ക് പകരം
ലോകരാജ്യങ്ങൾക്ക് മേൽ ട്രംപ് ചുമത്തിയ 'പകരത്തീരുവ" നിയമ വിരുദ്ധമാണെന്നാണ് ഫെബ്രുവരിയിൽ യു.എസ് സുപ്രീംകോടതി വിധിച്ചിരുന്നു.
വിധിയെ വെല്ലുവിളിച്ച് വ്യാപാര നിയമത്തിലെ സെക്ഷൻ 122 പ്രകാരം 150 ദിവസത്തേക്ക് 10 % ആഗോള തീരുവ ട്രംപ് ഏർപ്പെടുത്തി. ഇതിന്റെ കാലാവധി ഇന്നലെ അവസാനിച്ചു
ഇതിന് പകരമായാണ് സെക്ഷൻ 301 പ്രകാരമുള്ള പുതിയ തീരുവ. ഇതിനെ സുപ്രീംകോടതി വിധി ബാധിക്കില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |