SignIn
Kerala Kaumudi Online
Wednesday, 12 August 2026 1.38 AM IST

ഇന്ത്യൻ സഞ്ചാരികൾക്ക് അബുദാബിയുടെ സൗജന്യ വിസ

d

ദുബായ്: അബുദാബി സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് സൗജന്യ യു.എ.ഇ എൻട്രി വിസ ലഭിക്കും. അബുദാബിയിലെ സാംസ്കാരിക, ടൂറിസം വകുപ്പിന്റെ പ്രൊമോഷണൽ പദ്ധതിയാണിത്. 20,000 ഇന്ത്യക്കാർക്കാണ് അവസരം. 285 ദിർഹം വിസാ ചെലവ് വകുപ്പ് പൂർണമായും വഹിക്കുകയോ അല്ലെങ്കിൽ തിരികെ നൽകുകയോ ചെയ്യും. ആഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതിനായി പദ്ധതിയിൽ പങ്കാളിയായ ട്രാവൽ ഏജന്റോ ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമോ വഴിതന്നെ യാത്രാ പാക്കേജ് ബുക്ക് ചെയ്യണം. കുറഞ്ഞത് തുടർച്ചയായ മൂന്ന് ദിവസമെങ്കിലും അബുദാബിയിലെ ഏതെങ്കിലും ഹോട്ടലിൽ തങ്ങണം. ഇന്ത്യയിലേക്കുള്ള മടക്കയാത്രാ വിമാന ടിക്കറ്റും പാക്കേജിൽ ഉൾപ്പെട്ടിരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABU DHABI PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360