
റിയാദ്: സൗദി അറേബ്യയ്ക്കെതിരെ യെമനിലെ ഹൂതി വിമതർ ആക്രമണം കടുപ്പിച്ചതോടെ അടിയന്തര ഇടപെടലിന് തുർക്കിക്കും പാകിസ്ഥാനും മേൽ സമ്മർദ്ദം ശക്തം. സൗദി, തുർക്കി, പാക് സൈനിക മേധാവിമാർ ഇന്നലെ റിയാദിൽ അടിയന്തര യോഗം ചേർന്നു. അടുത്തിടെ മൂന്ന് രാജ്യങ്ങളും ചേർന്ന് നാറ്റോ മാതൃകയിൽ 'മക്ക പ്രതിരോധ സഖ്യം ' രൂപീകരിച്ചിരുന്നു. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള വിദേശ സായുധ ആക്രമണത്തെ, കൂട്ടായി പ്രതിരോധിക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.
എന്നാൽ തുർക്കിയോ പാകിസ്ഥാനോ സൗദി - ഹൂതി സംഘർഷത്തിൽ ഔദ്യോഗികമായി ഇടപെട്ടിട്ടില്ല. ഹൂതികൾ ഇറാന്റെ സഖ്യ കക്ഷിയാണെന്നത് വെല്ലുവിളിയാണ്. അതേസമയം, മക്ക പ്രതിരോധ കരാർ പൂർണമായും പ്രാബല്യത്തിൽ വന്നില്ലെന്ന് തുർക്കി അവകാശപ്പെട്ടു. കരാറിന് തുർക്കി പാർലമെന്റിന്റെ അംഗീകാരം ലഭിക്കണം. പാർലമെന്റ് അവധിക്ക് പിരിഞ്ഞതിനാൽ അടുത്ത മാസമേ വോട്ട് ഉണ്ടാകൂ.
സൈന്യത്തെ വിന്യസിക്കില്ല
സൗദിക്ക് സൈനിക, സാങ്കേതിക, ഇന്റലിജൻസ് സഹായങ്ങൾ നൽകാൻ തുർക്കിയുടെ ശ്രമം. സൗദി സഖ്യ സേനയുടെ ഭാഗമായി ഹൂതികൾക്കെതിരെ യെമനിലേക്ക് സൈനികരെ വിന്യസിക്കാൻ തുർക്കിക്ക് നിലവിൽ താത്പര്യമില്ല
ഹൂതികളെ നേരിട്ട് ആക്രമിക്കാനില്ലെന്ന് പാകിസ്ഥാൻ. പശ്ചിമേഷ്യൻ യുദ്ധത്തിൽ മദ്ധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നതിനാൽ ഇറാനെ പ്രകോപിപ്പിക്കാൻ കഴിയില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |