
റോം: ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖ, നിഖാബ് തുടങ്ങി മുഖം പൂർണമായും മൂടുന്ന തരത്തിലെ വസ്ത്രങ്ങൾ (ഹിജാബ് ഒഴികെ) നിരോധിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിൽ. പ്രധാനമന്ത്രി ജോർജിയ മെലോനി ആവിഷ്കരിച്ച നിയമം മന്ത്രിസഭ അംഗീകരിച്ചതോടെയാണിത്. അതേസമയം, 60 ദിവസത്തിനുള്ളിൽ പാർലമെന്റിലെ വോട്ട് പാസായാലേ നിയമം സ്ഥിരപ്പെടുത്താനാകൂ. മെലോനിയുടെ ഭരണസഖ്യത്തിന് ഭൂരിപക്ഷമുള്ളതിനാൽ പാർലമെന്റ് കടമ്പ പിന്നിടാൻ പ്രയാസമില്ല. നിയമം ലംഘിക്കുന്നവർക്ക് 1000 യൂറോ (1,09,298 രൂപ) വരെ പിഴ ചുമത്തും. കൂടാതെ, ഓരോ ക്ലാസിലും അനുവദിക്കാവുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം 30 ശതമാനമായി നിജപ്പെടുത്തി. ഇറ്റാലിയൻ പൗരത്വം ഇല്ലാത്തതോ ഇറ്റാലിയൻ ഭാഷയിൽ പരിജ്ഞാനം കുറഞ്ഞതോ ആയ വിദേശികൾക്കാണിത് ബാധകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |