
ടെഹ്റാൻ: തങ്ങളുടെ ഉപാധികൾ യു.എസ് അംഗീകരിച്ചാൽ ഏഴാം ദിനം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നും ആണവ ചർച്ച പുനരാരംഭിക്കാമെന്നും ഇറാൻ. ഒരാഴ്ച കൊണ്ട് സംഘർഷം താത്കാലികമായി നിറുത്താൻ ഇറാൻ ആവിഷ്കരിച്ച നിർദ്ദേശം ഖത്തർ വഴി യു.എസിന് കൈമാറിയെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ല. ആറ് ദിവസത്തിനുള്ളിൽ ലെബനനിലെ അടക്കം ആക്രമണം നിറുത്തുക, തങ്ങൾക്കെതിരായ യു.എസിന്റെ നാവിക ഉപരോധം അവസാനിപ്പിക്കുക, എണ്ണ ഉപരോധം നീക്കുക, 12 ബില്യൺ ഡോളറിന്റെ മരവിപ്പിച്ച ആസ്തി വിട്ടുനൽകുക തുടങ്ങിയ ഉപാധികളാണ് ഇറാൻ മുന്നോട്ടുവച്ചിട്ടുള്ളത്. ഇറാന്റെ ആവശ്യങ്ങൾ ഒന്നാകെ അംഗീകരിക്കാൻ യു.എസ് തയ്യാറാകില്ല. ഇരുകൂട്ടരെയും അനുനയിപ്പിക്കുന്ന തരത്തിൽ നിർദ്ദേശത്തിൽ മാറ്റങ്ങൾ വരുത്താൻ ഖത്തർ അടക്കം മദ്ധ്യസ്ഥ രാജ്യങ്ങൾ ചർച്ചകൾ തുടരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |