ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ (39) വാഴ്‌ത്തി രാഷ്ട്രത്തലവൻമാർ. ഏവിയേഷൻ മേഖലയിലുള്ളവരും യു.എ.ഇയിലെ പ്രമുഖരും സ്മിതിനെ പ്രശംസിക്കുകയാണ്.
അപകടനില തരണംചെയ്ത സ്മിതിനെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി സൗദി അറേബ്യയിൽ നിന്ന് ദുബായിൽ എത്തിച്ചു. നില തൃപ്തികരമാണ്.
യഥാർത്ഥ ഹീറോയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചു. ഗുരുതരമായി കുത്തേറ്റിട്ടും അദ്ദേഹം കോക് പിറ്റ് ഡോർ തുറന്നതിനാലാണ് മറ്റുള്ളവർക്ക് അക്രമിയെ കീഴടക്കാൻ കഴിഞ്ഞതെന്ന് നെതന്യാഹു ചൂണ്ടിക്കാട്ടി.
സ്മിതിന്റെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കിയെന്ന്
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രശംസിച്ചു. വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡ് നൽകി ആദരിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. മുംബയിൽ താമസമാക്കിയ സ്മിതിന്റെ കുടുംബം ഗുജറാത്ത് വംശജരാണ്.
ബുധനാഴ്ച പുലർച്ചെ ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് ബോയിംഗ് 737 വിമാനം തകർക്കാൻ ഒമാൻ പൗരനായ സഹ പൈലറ്റ് ശ്രമിക്കുകയായിരുന്നു.
# സഹപൈലറ്റിന്
അമിതപ്രാർത്ഥന
സഹപൈലറ്റ് പകൽ മുഴുവൻ അമിതമായി പ്രാർത്ഥിച്ചിരുന്നതായി സഹപ്രവർത്തകർ. വനിതാ ജീവനക്കാർക്ക് ഹസ്‌തദാനം നൽകിയിരുന്നില്ല. എട്ട് മാസം മുമ്പാണ് ഫ്ലൈ ദുബായിൽ ചേർന്നത്. സൗദിയുടെ കസ്റ്റഡിയിൽ നിന്ന് യു.എ.ഇയ്ക്ക് കൈമാറും. പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
കുത്തിയത് ക്രാഷ് ആക്സ് കൊണ്ട്
# കോക്‌പിറ്റിലെ എമർജൻസി ക്രാഷ് ആക്സ് കൊണ്ടാണ് സ്മിതിനെ കുത്തിയത്. അടിയന്തരഘട്ടത്തിൽ പൈലറ്റുമാർക്ക് കോക്‌പിറ്റിലെ പാനലുകളോ ജനാലകളോ വെട്ടിപ്പൊളിക്കാനാണിത്. പുറത്ത് നിന്ന് ആയുധം കൊണ്ടുവന്നില്ലെന്ന് സൂചന.
ചുരുളഴിയണം
# വിമാനം തകർക്കാൻ ശ്രമിച്ചതെന്തിന്?
# ഭീകരഗ്രൂപ്പുമായോ ഏതെങ്കിലും രാജ്യവുമായോ ബന്ധമുണ്ടോ?
#മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ?
``ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന്റെ അസാമാന്യ ധൈര്യത്തിന് എന്റെ സല്യൂട്ട്. വിനാശകരമായ ആകാശ ദുരന്തം അദ്ദേഹം തടഞ്ഞു.``
- ബെഞ്ചമിൻ നെതന്യാഹു,
പ്രധാനമന്ത്രി, ഇസ്രയേൽ
``സ്മിതിന്റെ അവസ്ഥ വളരെ മോശമായിരുന്നു. എന്നിട്ടും കോക്പിറ്റ് ഡോർ തുറക്കാൻ അദ്ദേഹം കാട്ടിയ വിവേകം അത്ഭുതകരം. ധീരൻ തന്നെ.``
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
അപകടത്തിന്റെ ഗുരുതരാവസ്ഥയിലും പതറാതെ നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിക്കാനും വലിയ ദുരന്തം ഒഴിവാക്കാനും ക്യാപ്റ്റൻ സ്മിത് മച്ചാറിന് കഴിഞ്ഞു. ക്യാപ്റ്റൻ ഒരു വീരപുരുഷനാണ്
- പ്രധാനമന്ത്രി നരേന്ദ്ര മോദി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |