SignIn
Kerala Kaumudi Online
Monday, 22 June 2026 4.46 PM IST

പുരുഷന്മാർ ക്ഷേത്രത്തിൽ പോകുമ്പോൾ മാറുമറയ്ക്കരുത്, സ്ത്രീകൾ ധരിക്കേണ്ട വസ്ത്രങ്ങളിലുമുണ്ട് ഇതുപോലുള്ള നിബന്ധനകൾ

temple

ക്ഷേത്രത്തിൽ പോകുന്നതിന്റെ പൂർണഫലം കിട്ടണമെങ്കിൽ വസ്ത്രധാരണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കണം. പക്ഷേ, പലർക്കും ഇതറിയില്ല. ക്ഷേത്രത്തിൽ എത്തുന്ന പുരുഷന്മാരും എപ്രകാരമുള്ള വസ്ത്രങ്ങളാണ് ധരിക്കേണ്ടതെന്ന് ആചാര്യന്മാർ പണ്ടുതന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രദ‌ർശനം നടത്തുമ്പോൾ സ്‌ത്രീകൾ പൂർണ വസ്‌ത്ര ധാരിണികളായിരിക്കണം എന്നാണ് ആചാരം. കാരണം ക്ഷേത്രദർശന സമയത്ത് മനസും ശരീരവും പൂർണമായും ഭഗവാനിൽ അർപ്പിക്കണം. ഇതിന് ഏകാഗ്രത ആവശ്യമാണ്. ഭഗവാൻ ശിവൻ തപസ് ചെയ്യുന്നതിനിടെ അത് മുടക്കാൻ ദേവന്മാർ പൂർണ വസ്‌ത്രം ധരിക്കാത്ത അപ്‌സരസുകളെ അവിടേക്കയച്ചു. ഇതിൽ ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്‌മമാക്കി എന്നൊരു വിശ്വാസമുണ്ട്. ഇക്കാരണത്താലാണ് ക്ഷേത്രദ‌ർശനം നടത്തുമ്പോൾ സ്‌ത്രീകൾ പൂർണ വസ്‌ത്ര ധാരിണികളായിരിക്കണം എന്ന് പറയുന്നത്. വസ്ത്രം പൂർണമായിരിക്കണമെങ്കിലും സ്‌ത്രീകൾ ഒരിക്കലും ക്ഷേത്രദർശനം നടത്തുമ്പോൾ മുഖവും ശിരസും മറയ്‌ക്കാനും പാടില്ല. ഇങ്ങനെ ചെയ്യുന്നത് ദൈവകോപത്തിന് ഇടയാക്കും. അതുപോലെ മുടി അഴിച്ചിട്ടും ക്ഷേത്രത്തിൽ പ്രവേശിക്കരുത്.

പുരുഷന്മാരുടെ വസ്‌ത്രധാരണത്തിലും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. പുരുഷന്മാർ ഒരിക്കലും മാറുമറച്ച് ശിവക്ഷേത്രങ്ങളിൽ ദർശനം നടത്താൻ പാടില്ല. കടും നിറത്തിലുള്ള വസ്‌ത്രങ്ങളും ക്ഷേത്രദർശനം നടത്തുമ്പോൾ ധരിക്കാൻ പാടില്ല. ബ്രഹ്മ മുഹൂർത്തത്തിൽ ഈറനുടുത്ത് ക്ഷേത്രദർശനം നടത്തുന്നത് ഏറെനല്ലതാണെന്നാണ് വിശ്വാസം. ജലാംശം ശരീരത്തിലുണ്ടെങ്കിൽ ക്ഷേത്ര അന്തരീക്ഷത്തിലെ ദേവചൈതന്യം കൂടുതൽ പ്രാണസ്വരൂപമായി ഭക്തന്റെ ശരീരത്തിൽ കുടിയേറുമെന്നും വിശ്വാസമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, LADIES, DRESSCODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY