
ചെന്നൈ: ക്ഷേത്രങ്ങളുടെ വരുമാനത്തിൽ നിന്ന് നടത്താനുദ്ദേശിച്ചിരുന്ന കോടികളുടെ പദ്ധതികൾ ഉപേക്ഷിച്ച് വിജയ് സർക്കാർ. 245.85 കോടിയുടെ 46 പ്രോജക്‌ടുകൾക്കുള്ള അനുമതിയാണ് നിഷേധിച്ചത്. തമിഴ്‌നാട് മുൻ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചിരുന്ന പദ്ധതികളാണിവ.
ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് വകുപ്പാണ് തീരുമാനം അറിയിച്ചത്. ക്ഷേത്രങ്ങളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് കല്യാണഹാളുകൾ, വ്യവസായ കെട്ടിടങ്ങൾ തുടങ്ങിയവയാണ് നിർമിക്കാൻ നിശ്ചയിച്ചിരുന്നത്. കോടതി ഉത്തരുവകളും ക്ഷേത്രങ്ങളിൽ മേലുള്ള സാമ്പത്തിക സമ്മർദ്ദവുമാണ് പദ്ധതികൾ റദ്ദാക്കാനുള്ള കാരണമായി വകുപ്പ് ചൂണ്ടിക്കാട്ടിയത്.
115.77 കോടിയുടെ 29 കല്യാണഹാൾ നിർമാണം, 130.8 കോടിയുടെ 17 വ്യാപാര കെട്ടിടങ്ങളുടെ നിർമാണം എന്നിവയ്ക്കുള്ള അനുമതിയാണ് റദ്ദാക്കിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഡിഎംകെ സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചിരുന്നുവെങ്കിലും ഇവയുടെ നിർമാണം ആരംഭിച്ചിരുന്നില്ല. നിർമാണ പദ്ധതിക്കായി പ്രഖ്യാപിച്ച ഫണ്ട് ക്ഷേത്രങ്ങൾക്കും ഭക്തർക്കും ഉപകാരപ്രദമാകുന്ന രീതിൽ വിനിയോഗിക്കുമെന്ന് വകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |