
പൊന്നാനി : മുക്കുട്ടക്കൽ ചന്ദനപ്പാടത്തു കറുപ്പം വീട്ടിൽ മുഹമ്മദ് ഷാക്കിറിനെ അടിച്ച് പരിക്കേൽപ്പിച്ച കേസിലാൽ ഇരട്ട സഹോദരങ്ങൾ അറസ്റ്റിൽ. മുക്കുട്ടക്കൽ വാടകക്ക് താമസിക്കുന്ന ജസീൽ(19), യാസീൻ(19) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം തൃക്കാവ് അമ്പലത്തിന് സമീപം മദ്യപിച്ചു പ്രശ്നം ഉണ്ടാക്കിയത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച പൊന്നാനി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥസനെ ആക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം മൊബൈൽഫോൺ കവർന്ന കേസിലും ഇവർ പ്രതികളായിരുന്നു. പൊന്നാനിയിൽ ലഹരി, അക്രമകേസുകളിൽ പ്രതിയായ വെട്ടതിങ്കര നവനീതിനെ (24) മുഹമ്മദ് ഷാക്കിറിനെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഒളിവിൽ പോയ കൂട്ട് പ്രതികളായ ജസീലും യാസീനെയും പൊന്നാനി ഇൻസ്‌പെക്ടർ കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സി.വി.ബിബിൻ, പി.ആന്റോ ഫ്രാൻസിസ്,ടി.എം.വിനോദ് , പ്രൊബേഷൻ എസ്.ഐ മഹേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രതിക, നാസർ,എസ്.പ്രശാന്ത് കുമാർ,സിവിൽ പൊലീസ് ഓഫീസർമാരായ,ഹരിപ്രസാദ്,ടി ജിൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |